ലോക പ്രശസ്ത ഗണിത – ജ്യോതിഷ പണ്ഢിതനായിരുന്ന സംഗമഗ്രാമ മാധവൻ്റെ സ്മരണാർത്ഥം മാധവ ഗണിത കേന്ദ്രം നല്കിവരുന്ന മാധവഗണിത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വേദഗണിത പ്രചരണത്തിലും ഗവേഷണത്തിലും അശ്രാന്തം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ലക്നൗ സ്വദേശി പ്രൊഫ. കൈലാസ് വിശ്വകർമ്മാജിയെയാണ് 13ാം മത് മാധവഗണിത പുരസ്കാരം നല്കി ആദരിക്കുന്നത്. കോളേജ് പ്രൊഫസറായ കൈലാസ് വിശ്വകർമ്മ വേദഗണിതത്തിൽ 90ലധികം പേപ്പറുകളും 15 ലധികം പുസ്തകങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഭാരതത്തിലും വിദേശത്തുമായി നിരവധി സർവ്വകലാശാലകളിൽ ഭാരതീയ ഗണിതത്തെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
ഓട്ടോമൊബൈൽ എഞ്ചിനിയറിംങ്ങ് പാസായതിനു ശേഷം ഭാരതീയ ഗണിതത്തിൽ തത്പരനായി കഴിഞ്ഞ 15 വർഷമായി ഭാരതീയ ഗണിതത്തിൻ്റെ ഗവേഷണവും പ്രചരണവും നടത്തി പുസ്തക രചന ഉൾപ്പെടെ നിരവധി സംഭാവനകൾ നൽകിയ കോട്ടയം സ്വദേശിയായ ശ്രീ പി ദേവരാജൻ മാസ്റ്ററെയാണ് 14ാം മത് മാധവഗണിത പുരസ്കാരം നല്കി ആദരിക്കുന്നത്. പ്രഗത്ഭ ഗണിത പണ്ഡിതരായ പ്രൊഫ. വി പി എൻ നമ്പൂതിരി, പ്രൊഫ. പി ബാലകൃഷ്ണ പണിക്കർ, പ്രൊഫ. ശ്രീരാം ചൗത്തേവാല എന്നിവർ അംഗങ്ങളും പ്രൊഫ. എം മാലിനി കൺവീനറുമായ സമിതിയാണ് പുരസ്കാർഹരെ നിശ്ചയിച്ചത്. ജനു 30 വെള്ളിയാഴ്ച മഹാമാഘമഹോത്സവത്തിൽ വെച്ച് നടക്കുന്ന വിദ്യുത് സഭയുടെ പ്രൗഡഗംഭീരമായ സദസ്സിൽ പണ്ഡിതരുടെ സാന്നിധ്യത്തിൽ ജുനാ അഖാഡ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ് , വിവിധ സർവ്വകലാശാല വൈസ് ചാൻസലർമാർ തുടങ്ങിയവർ ചേർന്ന് പുരസ്കാരം സമർപ്പിക്കും.


















Discussion about this post