കൊല്ലം: രാമക്ഷേത്രം രാഷ്ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്ട്ര സെമിനാര്‍ 14, 15 തീയതികളില്‍ കരുനാഗപ്പള്ളി അമൃതപുരി കാമ്പസില്‍ നടക്കും. അയോദ്ധ്യ-കേരള സംഗമത്തിന് മുന്നോടിയായി ചടയമംഗലം കോദണ്ഡസ്വാമി ക്ഷേത്രത്തെയും ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തെയും ബന്ധപ്പെടുത്തി കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന സെമിനാറിന് 14ന് വൈകിട്ട് 4.30ന് മാതാ അമൃതാനന്ദമയീ മഠത്തിലെ ബ്രഹ്‌മചാരി സൂക്ഷ്മാമൃത ചൈതന്യ ദീപം തെളിയിക്കും. ജന്മഭൂമി മാനേജിങ് ഡയറക്ടറും ആര്‍എസ്എസ് ദക്ഷിണക്ഷേത്ര കാര്യവാഹുമായ എം. രാധാകൃഷ്ണന്‍, ദക്ഷിണകേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ എന്നിവര്‍ സംസാരിക്കും. എ. ജയകുമാര്‍, അംബാശങ്കര്‍ വാജ്‌പേയ്, കെ.എസ്. രമേശ്, എ. രതീഷ് എന്നിവര്‍ പങ്കെടുക്കും.
കേന്ദ്രസാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കൊല്‍ക്കത്തയിലെ മൗലാന അബ്ദുള്‍കലാം ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാറി നാല് സെഷനുകളിലായി അക്കാദമിക രംഗത്തെ പന്ത്രണ്ട് പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ആദ്യ സെമിനാറില്‍ ജടായു സ്ത്രീസുരക്ഷയുടെ കാവലാള്‍ എന്ന വിഷയത്തില്‍ സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചല്‍, രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ എന്ന വിഷയത്തില്‍ ബ്രഹ്‌മചാരി അച്യുതാമൃത ചൈതന്യയും ശ്രീരാമന്‍- സാംസ്‌കാരിക ഏകതയുടെ ആധാരം എന്ന വിഷയത്തില്‍ ഡോ. രാം അവതര്‍ ശര്‍മ്മയും പേപ്പറുകള്‍ അവതരിപ്പിക്കും.
ഡോ. ഹരികൃഷ്ണന്‍ വി.പി (കേരളത്തിന്റെ രാമന്‍), ഡോ. വിവേകാനന്ദ ഉപാധ്യായ (എല്ലാവരുടെയും രാമന്‍), ബ്രഹ്‌മചാരി ശിവാനന്ദന്‍ (ഹനുമായനം), ഡോ. ലക്ഷ്മിദാസ് (മലയാള സാഹിത്യത്തില്‍ രാമന്റെ പ്രഭാവം), ശങ്കരാമൃത സ്വാമികള്‍ (രാമന്റെ കല്യാണഗുണങ്ങള്‍), കെ.കെ. വാമനന്‍ (രാമരാജ്യം മുന്നോട്ടു വയ്ക്കുന്ന പൗരധര്‍മ്മം), ധ്യാനാമൃത സ്വാമികള്‍(രാമായണം: ഭാരതത്തിന്റെ ഭൂമിശാസ്ത്രത്തില്‍), ഡോ. വൈഭവ് ഭൂഷണ്‍( അഗസ്ത്യന്‍: ഏകാത്മകതയുടെ പ്രഥമചാലകന്‍), ഡോ. ശ്രീജിത് കര്‍ത്ത (രാമായണവും ആയുര്‍വേദവും) എന്നിവരാണ് മറ്റ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക.
15ന് ഉച്ചയ്ക്ക് 2.30ന് ചേരുന്ന സമാപന സഭയില്‍ ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ അനുഗ്രഹ ഭാഷണം നടത്തും. ജന്മഭൂമി ജനറല്‍ മാനേജരും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹുമായ കെ.ബി. ശ്രീകുമാര്‍, അമൃത ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.വി. രമേശ്, ജടായു ട്രസ്റ്റ് അധ്യക്ഷന്‍ എസ്. അശോകന്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍ എന്നിവര്‍ സംസാരിക്കും.
ഡോ. ശ്യാം വിനയന്‍, ഡോ. ഹരിത ചന്ദ്രന്‍, ഡോ. കാദംബരി, ഡോ. ഡെല്‍വിന്‍ ടി. റോബിന്‍, ഡോ. വിഷ്ണു. യു എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റര്‍മാരാകും.
















Discussion about this post