VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാമനീഷിയാണ് പി. പരമേശ്വർജി : കാ. ഭാ. സുരേന്ദ്രൻ

VSK Desk by VSK Desk
10 February, 2026
in കേരളം
Share
Tweet
SendTelegram

​കോട്ടയം: നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാമനീഷിയാണ് പി. പരമേശ്വർജിയെന്ന് കുരുക്ഷേത്ര പ്രകാശൻ മാനേജിങ് ഡയറക്ടർ കാ. ഭാ. സുരേന്ദ്രൻ പറഞ്ഞു. പി. പരമേശ്വർജി പഠന കേന്ദ്രം ചങ്ങനാശ്ശേരിയിൽ സംഘടിപ്പിച്ച സ്വർഗ്ഗീയ പരമേശ്വർജി അനുസ്മരണ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ്‌ വിഭജനവാദം കൊണ്ട് തകർന്നുപോകുമായിരുന്ന ദേശീയതയുടെ സ്തംഭങ്ങളെ ഉറപ്പിച്ചുനിർത്തുകയായിരുന്നു പരമേശ്വർജി ചെയ്തത്. ദേശീയതയുടെ ശബ്ദം കേരളത്തിൽ ഉയർത്തിക്കേൾപ്പിക്കാൻ ഒരു ഒറ്റയാൾ പോരാട്ടം തന്നെയായിരുന്നു അദ്ദേഹം നടത്തിയത്. പിന്നീട് അനേകം പേർ ആ ദൗത്യം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

​”ഏകാത്മ മാനവദർശനം” എന്നത് ഭാരതത്തിന്റെ തനത് ആർഷ ദർശനം തന്നെയാണ് എന്ന് പ്രഭാഷണ പരമ്പരയുടെ ആദ്യദിന വിഷയത്തെ അധികരിച്ചുകൊണ്ട് കാ. ഭാ. സുരേന്ദ്രൻ പറഞ്ഞു. മുതലാളിത്തവും കമ്മ്യൂണിസവും മാത്രമാണ് രാജനീതിക്കുള്ളത് എന്ന ധാരണ തിരുത്തി, ഭാരതത്തിന്റെ തനത് ദർശനത്തെ കാലികമായ രാഷ്ട്രീയ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കുകയായിരുന്നു ദീനദയാൽ ഉപാദ്ധ്യായ. ഗാന്ധിജിയും മഹർഷി അരവിന്ദനും സ്വാമി വിവേകാനന്ദനും ഒക്കെ കണ്ടെത്തിയ അതേ ദേശീയ രാഷ്ട്രവീക്ഷണത്തെ തന്നെയാണ് ഏകാത്മ മാനവദർശനമായി ദീനദയാൽജി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

​സൈന്ധവ ദേശീയതയും കേരളവും ഒന്ന് തന്നെയാണ് എന്ന് തന്റെ ജീവിതത്തിലൂടെയും അറിവിലൂടെയും എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും കാട്ടിത്തന്ന മഹാനായിരുന്നു പി. പരമേശ്വർജി എന്ന് പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ആർ.എസ്.എസ് പ്രാന്ത സഹകാര്യവാഹ് കെ. ബി. ശ്രീകുമാർ പറഞ്ഞു. മാർക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം അതിന്റെ എല്ലാ ദുഷ്പ്രവണതകളോടും കൂടി കേരള സമൂഹത്തെ പിടിമുറുക്കിയിരുന്ന കാലത്ത് നമുക്ക് വെളിച്ചം പകർന്നു നൽകി ഈ ലോകത്തിന്റെ മനോഹാരിതയെ വെളിവാക്കി തരികയായിരുന്നു പരമേശ്വർജി ചെയ്തത്. പരമേശ്വർജി നടന്ന വഴികളിലൂടെ ആദർശം രൂപപ്പെട്ടുകൊണ്ടിരുന്നു. അതേസമയം പരമേശ്വർജിയുടെ ആഴത്തിലുള്ള വായനയും അറിവുമൊന്നും സാധാരണക്കാരോട് ഇടപെടുന്നതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞില്ലെന്നും കെ. ബി. ശ്രീകുമാർ കൂട്ടിച്ചേർത്തു.

​അധികാരത്തിന് വേണ്ടിയാകരുത് പൊതുപ്രവർത്തനം ചെയ്യേണ്ടത് എന്ന് പഠിപ്പിച്ച മഹാനാണ് പരമേശ്വർജിയെന്ന് ആലപ്പുഴ എസ്.ഡി കോളേജ് കൊമേഴ്‌സ് വിഭാഗം മേധാവി വിനീത് ചന്ദ്ര കെ. എസ്. അധ്യക്ഷഭാഷണത്തിൽ സൂചിപ്പിച്ചു. പരമേശ്വർജിയെ കൂടുതൽ അറിയാൻ പരിശ്രമിച്ചപ്പോൾ ആ മഹത്തായ ജീവിതം എത്രയോ പ്രേരണാദായകമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

​പ്രഭാഷണപരമ്പരയുടെ രണ്ടാം ദിനമായ ഇന്ന് ‘കേരളം ഭ്രാന്താലയത്തിൽ നിന്നും തീർത്ഥാലയത്തിലേക്ക്’ എന്ന വിഷയം ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ വി. മഹേഷ്‌ അവതരിപ്പിക്കും.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies