തൃശൂർ: തപസ്യ കലാസാഹിത്യവേദി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദേശീയ അമച്വർ നാടകോത്സവത്തിനും കലാസാധകസംഗമത്തിനും 15ന് വൈകിട്ട് തൃശൂരിൽ തുടക്കമാകും.റീജണൽ തിയേറ്ററിൽ നടക്കുന്ന നാടകോത്സവത്തിൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ സഹകരണത്തോടെ നാല് നാടകങ്ങൾ അരങ്ങേറും. കലാസാധകസംഗമത്തിന്റെ ഭാഗമായി ക്ലാസിക് കലാരൂപങ്ങൾ, നാടൻകലകൾ, അനുഷ്ഠാനകലകൾ എന്നിവയുടെ അവതരണവും ഈ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാസാധകരെ ആദരിക്കുന്ന ആദരണസഭയും സംഘടിപ്പിക്കും.
സംഗീതസായാഹ്നം, വാദ്യവിരുന്ന് തുടങ്ങിയ പരിപാടികളും സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുണ്ടാകും.15ന് വൈകിട്ട് 4ന് കേളിയോടെ പരിപാടികൾ ആരംഭിക്കും.4.30ന് അഷ്ടനാഗക്കളം , . തുടർന്ന് 5ന് ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിക്കും. സംസ്ഥാന വർക്കിങ് പ്രസിഡന്റ്. പ്രൊഫ. പി. ജി. ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. ആഷാ മേനോൻ, ബാലചന്ദ്ര മേനോൻ, ശോഭന ജോർജ് (ചെയർപേഴ്സൺ, ഔഷധി), അപർണ നങ്യാർ, വീണ ശർമ്മ (ഡയറക്ടർ, നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ബാംഗ്ലൂർ), സി. എൽ. ജോസ്, വർഗീസ് രംഗചേതന, കലാനിലയം രാധ എന്നിവർ പങ്കെടുക്കും. വൈകിട്ട് 6.30ന് നാടകാവതരണമായി ”ഹയവദന” അരങ്ങേറും. 16ന് വൈകിട്ട് 4ന് അഷ്ടപദിയും കണ്യാർകളിയും നടക്കും. തുടർന്ന് ആദരണസഭ, കലാമണ്ഡലം ഹരികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന കഥകളി പൂതനാമോക്ഷം . തുടർന്ന് ഗോവൻ നാടോടി ഗോത്രനാടകമായ അജ്ഞാതകഥ അരങ്ങേറും.
17ന് വൈകിട്ട് 4.30ന് കോതാമൂരിയാട്ടം നടക്കും. ആദരണസഭയിൽ പ്രമുഖ സംഗീതജ്ഞരെ ആദരിക്കും.
വൈകിട്ട് 5.30ന് തൃശൂർ രവിവർമ്മയും സംഘവും ജയചന്ദ്ര ഗീതങ്ങൾ അവതരിപ്പിക്കും. 6.30ന് നാടകം യാക്കൈ കളരി അരങ്ങേറും.
18ന് മേള കലാകാരന്മാരെ ആദരിക്കും. വൈകിട്ട് 5.30ന് കലാമണ്ഡലം വിവേക് ചന്ദ്രൻ പഞ്ചതായമ്പക അവതരിപ്പിക്കും. 6.30ന് സമാപന നാടകമായി ആൻറൺ ചെക്കോവിന്റെ ചെറിത്തോട്ടമാണ്.














Discussion about this post