മേപ്പാടി: മൂപ്പയിനാട് പഞ്ചായത്തിലെ നത്തംകുനിയിൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ പണിയുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ശിലാസ്ഥാപനം നടത്തി. ദേശീയ സേവാഭാരതി വയനാട് ജില്ലാ പ്രസിഡണ്ട് കെ. സത്യൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്രീയ സ്വയംസേവക സംഘം ദക്ഷിണക്ഷേത്ര സേവാപ്രമുഖ് മാന്യ: ശ്രീ പി.എം. രവികുമാർ ശിലാസ്ഥാപനം നടത്തി. ചടങ്ങിൽ സേവാഭാരതി സംസ്ഥാന സംഘടന കാര്യദർശി കെ.വി. രാജീവ്, സേവാഭാരതി സംസ്ഥാന പ്രൊജക്റ്റ് കോഡിനേറ്റർ സതീഷ് കുമാർ, രാഷ്ട്രീയ സ്വയംസേവകസംഘം ഉത്തര കേരളപ്രാന്ത ഘോഷ്സംയോജക് സുബ്ബറാവു, രാഷ്ട്രീയ സ്വയംസേവകസംഘം വയനാട് ജില്ലാ മാന്യ സഹസംഘചാലക് ടി.ഡി. ജഗന്നാഥകുമാർ, രാഷ്ട്രീയ സ്വയംസേവക സംഘം കോഴിക്കോട് വിഭാഗ് പര്യാവരൺ പ്രമുഖ് സി.കെ. ബാലകൃഷ്ണൻ, സേവഭാരതി ജില്ലാജനറൽ സെക്രട്ടറി വി.എ. സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ രാഷ്ട്രീയസ്വയംസേവക സംഘം വയനാട് ജില്ല സേവാപ്രമുഖ് കെ.ജി. സതീശൻ സ്വാഗതവും വി.എ. സുരേഷ് കൃതജ്ഞയും പറഞ്ഞു.


















Discussion about this post