VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നമ്മള്‍ വളരണം, നാടിനു വേണ്ടി പ്രയത്‌നിക്കണം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
6 April, 2026
in ഭാരതം
Share
Tweet
SendTelegram

കൊച്ചി: എല്ലാവരും ഒരുമിച്ച് പ്രയത്‌നിക്കുമ്പോള്‍ മാത്രമേ ഭാരതം വിശ്വഗുരുവായിത്തീരൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഗോപീഗോപന്മാരെല്ലാം അവരവരുടെ ചുള്ളിക്കൊമ്പുകള്‍കൊണ്ട് ഗോവര്‍ധനം ഉയര്‍ത്താന്‍ ശ്രമിക്കുന്നതുവരെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗോവര്‍ധനം ഉയര്‍ത്താന്‍ തന്റെ ചെറുവിരലനക്കിയില്ലെന്ന് ഓര്‍ക്കണം. നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം, അദ്ദേഹം പറഞ്ഞു. ബാലഗോകുലത്തിന്റെ സുവര്‍ണജൂബിലി സമാപന പരിപാടിയായ സുവര്‍ണാമൃതത്തോടനുബന്ധിച്ച് എളമക്കര ഭാസ്‌കരീയത്തില്‍ ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്തി ജീവിതവും കുടുംബ ജീവിതവും ദേശത്തിന് അനുഗുണമായിരിക്കണം. നല്ലവരായിരുന്നാല്‍ പോരാ, നന്മകള്‍ ദേശത്തിന് വേണ്ടി ഉപയോഗിക്കണം. ഒരു വ്യക്തിക്കും കുടുംബത്തിനും മാത്രമായി സുഖത്തോടെ ജീവിക്കാന്‍ സാധിക്കില്ല. രാജ്യം സുരക്ഷയുള്ളതായാല്‍ മാത്രമെ എല്ലാവരുടെയും ജീവിതം സുഖകരമായിരിക്കൂ, അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുദേവനും വിവേകാനന്ദ സ്വാമിയുമെല്ലാം ആര്‍ജിച്ച വ്യക്തിത്വവും കഴിവുമെല്ലാം സമൂഹത്തിനുവേണ്ടിയാണ് ചെലവഴിച്ചത്.

ലോകനന്മയ്ക്കായി കഷ്ടതകളും ദു:ഖങ്ങളും സ്വയം ഏറ്റെടുത്ത ഭഗവാന്‍ ശ്രീകൃഷ്ണനാണ് നമുക്ക് മാതൃകയെന്ന് സര്‍സംഘചാലക് പറഞ്ഞു. ഭഗവാന്‍ കല്‍തുറുങ്കിലാണ് ജനിച്ചത്. അദ്ദേഹത്തിന് അച്ഛനമ്മമാരില്‍ നിന്നും അകന്ന് കഴിയേണ്ടി വന്നു. ലോകഹിതത്തിനായി പാണ്ഡവര്‍ക്കൊപ്പം നിന്ന് യുദ്ധത്തിന് മാര്‍ഗദര്‍ശനം നല്‍കി. ഒരു സുഖവും വ്യക്തിപരമായി അദ്ദേഹം നേടിയിരുന്നില്ല. സമ്പൂര്‍ണജീവിതവും ലോകനന്മക്കായി ചെലവഴിച്ചു.

ലോകത്തിന്റെ ഏതുഭാഗത്ത് പോയാലും ഇന്ന് ഭാരതീയര്‍ക്ക് മാന്യത ലഭിക്കുന്നുണ്ട്. ഭാരതം കരുത്തുള്ള രാജ്യമാണ്. നമ്മളെ ആക്രമിച്ചവരെ അവരുടെ നാട്ടില്‍ പോയി പാഠം പഠിപ്പിക്കുവാനുള്ള കഴിവ് നാം ആര്‍ജിച്ചു. നെഹ്‌റുവിന്റെ കാലത്ത് ചൈന നമ്മളെ ആക്രമിച്ചപ്പോള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതെ കീഴടങ്ങേണ്ടി വന്നു. ്അക്കാലത്ത് അമേരിക്ക സന്ദര്‍ശിച്ച മഹാരാഷ്ട്രയിലെ ഒരു എഴുത്തുകാരന്‍ കണ്ട നാടകത്തില്‍ നെഹ്‌റുവിന്റെ വേഷം കെട്ടിയ ആള്‍ കെന്നഡിയോട് യാചിക്കുന്നതും ജനങ്ങള്‍ ചിരിക്കുന്നതും കണ്ടുവെന്ന് വേദനയോടെ എഴുതി. ആ ദുസ്ഥിതി ഇന്നില്ല. ലോകത്തിനുമുന്‍പില്‍ കരുത്തോടെ നില്‍ക്കണം. കാശ്മീരി ജനത സമ്പത്തിലും ബുദ്ധിശക്തിയിലും വളരെ മുന്‍പിലായിരുന്നു. എന്നാല്‍ നാടിനെക്കുറിച്ച് ചിന്തിച്ചില്ല. അവസാനം പിറന്ന മണ്ണില്‍ നിന്നും എല്ലാം ഉപേക്ഷിച്ച് ഓടിപോകേണ്ടി വന്നു. നല്ലവരായതുകൊണ്ടുമാത്രം കാര്യമില്ല, സമൂഹത്തിനുവേണ്ടി നിലനില്‍ക്കണമെന്നാണ് ഇത് പഠിപ്പിക്കുന്നത്.

ഒരു ഘട്ടത്തിലും നമ്മുടെ സംസ്‌കാരത്തെ കൈവിടരുത്. മോശം പ്രവര്‍ത്തനങ്ങളില്‍ ലജ്ജ തോന്നുന്ന മനോഭാവമുണ്ടാകണം. ഏതു കഠിനതയിലും ജീവിതത്തിലെ നന്മകളെ നാം ചേര്‍ത്തുപിടിക്കണം. ധര്‍മ്മരക്ഷയ്ക്കായി സ്വജീവിതം ത്യജിച്ച നിരവധി മാതൃകകള്‍ നമുക്ക് മുന്‍പിലുണ്ട്. ഭാരതമാതാവിന്റെ സുരക്ഷിതത്വം സൂക്ഷിക്കണം. വിപത്ത് വരുമ്പോള്‍ നാടിനെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാനുള്ള ചുമതലയും നമുക്കുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.

ഈ നാടിനെ നയിക്കാനുള്ള കര്‍ത്തവ്യം നിങ്ങള്‍ക്കാണെന്ന് ബാലനേതൃസമ്മേളനത്തിനെത്തിയ വിദ്യാര്‍ത്ഥി സമൂഹത്തോട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം നാടിനെ നയിക്കേണ്ടവരാണ് നമ്മള്‍. നന്മ ജീവിതത്തോട് ചേര്‍ത്തുവയ്ക്കണം. വിളക്ക് കൈയിലുണ്ടായാല്‍ പോരാ വെളിച്ചത്തിലേക്ക് നടക്കണം. സ്വയം പരിശ്രമിക്കണം. ചപലത പാടില്ല. ദൃഢമായ മനസോടെ നല്ല വ്യക്തിയായി നിലനില്‍ക്കണം. ഘോരമായ തപസ്യയാണിത്. അഹങ്കാരമില്ലാതെ മറ്റുള്ളവരോട് ദ്വേഷമില്ലാതെ മുന്നോട്ടുപോകണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ചടങ്ങില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ സര്‍സംഘചാലകിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. കരിയര്‍ ഗുരു ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, സംസ്ഥാന ഭഗിനി പ്രമുഖ സ്മിത വല്‍സലന്‍, ബാലസമിതി സംസ്ഥാന അധ്യക്ഷ ശിവാന്യ എസ്. പ്രദീപ്, കോഴിക്കോട് ജില്ലാ കാര്യദര്‍ശി ആദികേശവന്‍ എന്നിവര്‍ പങ്കെടുത്തു. ബാലഗോകുലം പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ സ്വാഗതവും കാര്യദര്‍ശി വി.ജെ. രാജ്‌മോഹന്‍ നന്ദിയും പറഞ്ഞു.

Tags: dr. mohan bhagawat#MohanBhagwat
Share
Tweet
SendShareShare

Latest from this Category

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies