തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്രനിരൂപണ ലേഖനമത്സരത്തിൽ വിജയികൾക്ക് പുരസ്കാരം നൽകി
എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ മൂന്നാം വർഷ ബി. എ. അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ടസ് വിദ്യാർഥിയായ നകുൽ സേനൻ വി. എഴുതിയ ‘ അരവിന്ദൻ – വരയുടെ വേഷപ്പകർച്ചകൾ’ എന്ന ലേഖനത്തിനാണ് ഒന്നാം സമ്മാനം.
കോഴിക്കോട് തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ രണ്ടാം വർഷ പി. ജി. വിദ്യാർഥി അൻസിഫ് ഖുസ്രു എഴുതിയ ‘ എസ്തപ്പാൻ: അർത്ഥ സന്ദിഗ്ദ്ധതയുടെ ആഴപ്പരപ്പുകൾ’ എന്ന ലേഖനത്തിന് രണ്ടാം സമ്മാനം ലഭിച്ച
കോട്ടയം മഹാത്മഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലറ്റേഴ്സിലെ എം.എ. ഇംഗ്ലീഷ് വിദ്യാർഥി ഡേർണി ചാക്കോ എഴുതിയ ‘കുമ്മാട്ടിയുടെ സമാന്തരലോകങ്ങൾ’ എന്ന ലേഖനത്തിനാണ് മൂന്നാം സമ്മാനം ലഭിച്ചത്.
കൂടാതെ സൂര്യ തേജസ്സ്( ഡൽഹി സർവ്വകലാശാല) അബ്ദുള്ള ഹാരി സി. (കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ), അഖില നായർ, ( സെൻ്റ് ജോസഫ് കോളജ്, ആലപ്പുഴ) മീനാക്ഷി എസ് ആർ, ( കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസ്) ഷഹീർ പി, പ്രവീൺ കെ. ടി. കാലിക്കറ്റ് സർവ്വകലാശാല) ,ഷാൽബിയ ഷബീബ്,( ഫറൂഖ് കോളജ്, കോഴിക്കോട്) നന്ദൻ റോയി (ഫിലിം ഡയറക്ഷൻ വകുപ്പ്, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ) എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശം നേടി.
















Discussion about this post