VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആദിശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

VSK Desk by VSK Desk
21 April, 2026
in കേരളം
ShareTweetSendTelegram

കൊച്ചി: ആദിശങ്കരജയന്തി സംസ്ഥാന ആഘോഷമായി നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആദിശങ്കര ജയന്തിയോടനുബന്ധിച്ച് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാനും ജന്മഭൂമി ദിനപത്രവും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആദിശങ്കരജയന്തി കേരളം മുഴുവന്‍ ആഘോഷിക്കണം. ഭാവിയില്‍ അത്തരമൊരു സന്ദര്‍ഭമാണ് പ്രതീക്ഷിക്കുന്നത്. ഭാരതത്തിന് മാത്രമല്ല, ലോകത്തിന് തന്നെയാണ് കേരളം ശ്രീശങ്കരനെ സംഭാവന ചെയ്തത്. കേരളീയര്‍ക്കും ഇത് അഭിമാനമാണ്. 32 വര്‍ഷത്തിനുള്ളില്‍ എല്ലാം ചെയ്യാന്‍ ശ്രീശങ്കരനായി. ഭാരതത്തില്‍ അധര്‍മ്മം എല്ലാതരത്തിലും കൊടികുത്തിവാഴുമ്പോഴാണ് ശ്രീശങ്കരാചാര്യര്‍ സനാതന ധര്‍മത്തെ ഉയര്‍ത്തി കൊണ്ടുവന്നത്. അധര്‍മം കുടികൊള്ളുമ്പോള്‍ ധര്‍മസംസ്ഥാപനത്തിന് അവതാരമെടുക്കുമെന്ന് ഭഗവാന്‍ വിഷ്ണു പറഞ്ഞിട്ടുണ്ട്. ആദിശങ്കരന്റെ രൂപത്തിലുള്ളത് വിഷ്ണുവിന്റെ അവതാരം തന്നെയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ഏതാനും ദിവസം മുമ്പ് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും തുല്യത ഉറപ്പുവരുത്താന്‍ കൊണ്ടുവന്ന പാര്‍ലമെന്റിലെ ബില്‍ വിജയിച്ചില്ല. എന്നാല്‍ ആദിശങ്കരാചാര്യര്‍ക്ക് നാരി ശക്തിയില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. മണ്ഡനമിശ്രന്റെ കഥ നമുക്കറിയാം. അദ്ദേഹത്തിന്റെ ഭാര്യ ഭാരതിയെയാണ് ശങ്കരാചാര്യരുമായി സംവാദത്തിന് നിശ്ചയിച്ചത്. ഇന്നത്തെ സ്ത്രീ ശക്തിയില്‍ ചിലര്‍ക്ക് വിശ്വാസമില്ല. എന്നാല്‍ നാരി ശക്തിയിലുള്ള ശങ്കരാചാര്യരുടെ വിശ്വാസമാണ് പിന്തുടരേണ്ടത്. നമുക്ക് ശങ്കരാചാര്യരുടെ പേരില്‍ യൂണിവേഴ്സിറ്റിയുണ്ട്. അവരിടെ ശങ്കരാചാര്യരുടെ ഒരു ചിത്രം വയ്ക്കാന്‍ പോലും മടി കാണിച്ചു. ഇന്ന് അവിടെ പോകുന്നുണ്ട്. എന്ത് സംഭവിക്കുമെന്ന് നോക്കാം. ശങ്കരാചാര്യര്‍ എല്ലാവരെയും ഒന്നായി കാണുകയായിരുന്നു. അദ്വൈതം എന്നാല്‍ ഏകത്വമാണ്. 2500ലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത് ഇന്നും പ്രസക്തമാണ്. ഭാരതത്തില്‍ നാലുകോണുകളില്‍ നാലു മഠങ്ങള്‍ സ്ഥാപിച്ചതില്‍ വലിയ പ്രാധാന്യമുണ്ട്. ഭാരതത്തെ നിലനിര്‍ത്തുന്ന വിജ്ഞാനകേന്ദ്രങ്ങളാണിവ. നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കര്‍മ്മയോഗിയായ സംന്യാസിയായിരുന്നു ശങ്കരാചാര്യരെന്ന് ചടങ്ങില്‍ സംസാരിച്ച ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലികര്‍ പറഞ്ഞു. അസമത്വത്തെ ഇല്ലാതാക്കി സനാതന ധര്‍മ്മത്തെ ഉയര്‍ത്തിക്കൊണ്ടുവന്നത് ശങ്കരാചാര്യരായിരുന്നുവെന്നും അവര്‍ പറഞ്ഞു. ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരി വേദ ചൈതന്യ പ്രസംഗിച്ചു.

ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. ചിന്മയ മിഷനിലെ ഡി.സി. റാവു രചിച്ച അണ്ടര്‍സ്റ്റാന്‍ഡിങ് ഹിന്ദുയിസം: കണ്‍സെപ്റ്റ് ആന്‍ഡ് പ്രാക്ടീസ് എന്ന പുസ്തകം ഗവര്‍ണര്‍ പ്രകാശനം ചെയ്തു. സെമിനാറിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രബന്ധമത്സരത്തില്‍ അദ്വൈതം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വികാസ് ഇരിക്കൂര്‍, രണ്ടാം സ്ഥാനം നേടിയ അംബിക സി.പി, ലോകക്രമം എന്ന വിഷയത്തില്‍ ഒന്നാം സ്ഥാനം നേടിയ രാജേഷ് പി.പി, പ്രോത്സാഹന സമ്മാനം നേടിയ വിദ്യാലക്ഷ്മി പി.വി എന്നിവര്‍ക്ക് ഗവര്‍ണര്‍ സമ്മാനം വിതരണം ചെയ്തു. ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചീഫ് സേവക് രാജേഷ് പട്ടേല്‍, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShare

Latest from this Category

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies