VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

VSK Desk by VSK Desk
22 April, 2026
in കേരളം
ShareTweetSendTelegram

കാലടി: ഹൈന്ദവ നവോത്ഥാനത്തിന്റെ ശംഖ്‌നാദം മുഴക്കി കാലടിയില്‍ മഹാ പരിക്രമ. കാഞ്ചി കാമകോടി പീഠത്തിന്റെ ആദിശങ്കര കീര്‍ത്തി സ്തംഭ മണ്ഡപത്തില്‍ നിന്നാരംഭിച്ച പരിക്രമയില്‍ ആയിരങ്ങള്‍ അണിനിരന്നു. ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കാലടിയില്‍ നടക്കുന്ന ശ്രീശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായിരുന്നു മഹാപരിക്രമ.

ശ്രീശങ്കരാചാര്യ സ്വാമികളെ ലോകം മുഴുവന്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ശങ്കരന്റെ ആശയങ്ങളെ പ്രചരിപ്പിക്കുമ്പോഴും കേരളത്തില്‍ ശങ്കരാചാര്യ സ്വാമികള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലായെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ പറഞ്ഞു. ശ്രീശങ്കര ജയന്തിയോട് അനുബന്ധിച്ച് കീര്‍ത്തി സ്തംഭ മണ്ഡപത്തില്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് ശ്രീശങ്കരന്റെ പേര് നല്‍കുന്നതിന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ തലത്തില്‍ ശ്രമം നടത്തും. ശങ്കരാചാര്യര്‍ എല്ലാവരെയും ഏകോപിപ്പിക്കുന്ന ഗുരുവായിരുന്നു. ശ്രീശങ്കര അദ്വൈതം എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ്. ഒരു തരത്തിലുള്ള ജാതി വിവേചനം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ശങ്കരാചാര്യരെ കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. വസ്തുതകള്‍ ശരിയായ ദിശയില്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും അഡ്വ. അലോക് കുമാര്‍ പറഞ്ഞു.

ആയിരങ്ങള്‍ പങ്കെടുത്ത മഹാപരിക്രമക്ക് ജുന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി, വാഴൂര്‍ തീര്‍ത്ഥപാദര്‍ ആശ്രമം അധ്യക്ഷന്‍ സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥ പാദര്‍, പാലക്കാട് ദയാനന്ദാശ്രമം സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി ശ്രീനാരായണ തീര്‍ത്ഥ (ശിവഗിരി മഠം), വേദാമൃതാനന്ദപുരി(അമൃതാനന്ദമയി മഠം), ദര്‍ശനാനന്ദ സരസ്വതി (വേദര്‍ഷി ആശ്രമം പൂഞ്ഞാര്‍), സത്യപ്രിയാനന്ദ സരസ്വതി(ശിവാനന്ദാശ്രമം പാലക്കാട്), സ്വാമി അയ്യപ്പദാസ് (തത്വമസി ആശ്രമം തൊടുപുഴ), കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍ (പന്മന ആശ്രമം), സ്വാമി നന്ദാത്മജാനന്ദ (ശ്രീ രാമകൃഷ്ണ മിഷന്‍ തൃശ്ശൂര്‍), മാര്‍ഗ്ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ, സ്വാമി സത്യാനന്ദപുരി(അദ്വൈതാശ്രമം കോഴിക്കോട്), കൊച്ചിന്‍ ഷിപ്പിയാര്‍ഡ് മുന്‍ സിഎംഡി മധു എസ് നായര്‍, പത്മശ്രീ ആചാര്യ കുഞ്ഞോല്‍ മാഷ്, ആര്‍എസ്എസ് കാര്യകാരി സദസ്യന്‍ എ.ആര്‍. മോഹനന്‍, ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത കാര്യവാഹ് പി.എന്‍ ഈശ്വരന്‍, വിശ്വഹിന്ദു പരിഷത്ത് ദേശീയ സഹസംഘടന സെക്രട്ടറി സ്ഥാണുമാലയന്‍, ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു, വി.കെ. വിശ്വനാഥന്‍, റിട്ട. ജില്ലാ ജഡ്ജി അഡ്വ. സുന്ദരം ഗോവിന്ദ്, കെ.വി. ശിവന്‍, പി. മോഹന്‍ദാസ്, പ്രൊഫ. കെ.എസ്.ആര്‍. പണിക്കര്‍, കെ.വി. സഞ്ജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം, ശൃംഗേരി മഠം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച് മഹാപരിക്രമ മുതലക്കടവില്‍ സമാപിച്ചു. തുടര്‍ന്ന് കേരളക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പൂര്‍ണാനദി പൂജയും മുതലക്കടവ് സ്നാനവും നടന്നു.

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കേരളക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പൂര്‍ണാനദി പൂജയും മുതലക്കടവ് സ്നാനവും.
ShareTweetSendShareShare

Latest from this Category

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies