പെരിന്തല്‍മണ്ണ : രാഷ്ട്ര പുരോഗതിക്ക് നിസ്വാര്‍ത്ഥമതികളായ വ്യക്തികളെ സൃഷ്ടിക്കേണ്ടതുണ്ടെന്ന് ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ ബാലറാം പറഞ്ഞു. പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ വെച്ച് നടക്കുന്ന ആര്‍എസ്എസ് ഉത്തര കേരള സംഘ ശിക്ഷവര്ഗ്ഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രത്തിന്റെ സര്വ്വതോന്മുഖമായ ഉന്നതി അഥവാ പരമ വൈഭവമാണ് ആര്‍എസ്എസ് ലക്ഷ്യം വെക്കുന്നത്. നിസ്വാര്‍ത്ഥ മനോഭാവത്തോടെ പ്രവര്‍ത്തിക്കാനുള്ള വ്യക്തികളെ വാര്‍ത്തെടുക്കുകയാണ് ശാഖകളിലൂടെ സംഘം ചെയ്യുന്നത്. അവര്‍ക്ക് അത്തരം പരിശീലനം നല്‍കുകയാണ് സംഘശിക്ഷവര്ഗ്ഗ് പോലുള്ള പരിശീലന ശിബിരങ്ങള്‍ സംഘടിപ്പിക്കുന്നത്. സമാജത്തില്‍ സംഘടിത മനോഭാവം ഉണ്ടാകണം. വേര്‍തിരിവുകള്‍ക്ക് അതീതമായി നാം ഒന്നാണെന്ന ബോധം സൃഷ്ടിക്കണം. അതിനു വേണ്ടിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്.
ആര്‍എസ്എസ് സമൂഹത്തിലെ ഇതര സംഘടനകളെ അപേക്ഷിച്ച് ഇത്തരം വ്യത്യസ്തമായ ലക്ഷ്യവും പ്രവര്‍ത്തനരീതിയുമുള്ള സംഘടനയാണ്. 1927 മുതല്‍ സംഘത്തില്‍ പരിശീലനശിബിരങ്ങള് ആരംഭിച്ചു. അച്ചടക്കം ജീവിതത്തിന്റെ ഭാഗമായി മാറണമെന്ന അനുഭവം ഈ ശിബിരങ്ങളിലൂടെ സ്വയം സേവര്‍ക്ക് ബോധ്യപ്പെടുന്നു. ശാരീരികവും മാനസികവും ബൗദ്ധികവുമായ പരിശീലനങ്ങളില്‍ കൂടി ഉത്തമവ്യക്തികളെ സൃഷ്ടിക്കാനാണ് ഇത്തരം ശിബിരങ്ങള്‍. പരിശീലനങ്ങളിലൂടെ പുനസൃഷ്ടിക്കപ്പെട്ട വ്യക്തികള്‍ സമൂഹത്തിന് നേതൃത്വം നല്‍കണം. അദ്ദേഹം പറഞ്ഞു. വര്‍ഗ് സര്‍വ്വാധികാരി അഡ്വ. കെ. എസ് റോഷ് അധ്യക്ഷത വഹിച്ചു. വര്‍ഗ് കാര്യവാഹ് സി.കെ. സുനില്‍, ആര്‍എസ്എസ് ക്ഷേത്രീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഡി. ശങ്കര്‍, പ്രാന്തപ്രചാരക് ആ.വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
അഖില ഭാരതീയ സഹവ്യവസ്ഥ പ്രമുഖ് അനിൽ ഓക്ക് ശിബിരത്തിൽ പങ്കെടുക്കും
കാസര്‍കോട് മുതല്‍ തൃശ്ശൂര്‍വരെയുള്ള ജില്ലകളില്‍ നിന്ന് 310 ശിക്ഷാര്‍ത്ഥികളാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. മെയ് 6 ന് ശിബിരം സമാപിക്കും. 40 വയസ്സിന് മുകളിലുള്ളവരുടെ വിശേഷ സംഘശിക്ഷാ വര്‍ഗ്ഗ് ചാലക്കുടിയില്‍ 24 ന് ആരംഭിക്കും.













Discussion about this post