കൊല്ലം: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജന്മശതാബ്ദി വർഷത്തിൽ, സക്ഷമയുടെ പ്രവർത്തനങ്ങൾ ഭിന്നശേഷി സമൂഹത്തിനിടയിൽ കൂടുതൽ സ്വാധീനം ചെലുത്തക്ക രീതിയിൽ വ്യാപിപ്പിക്കണമെന്ന് ആർ.എസ്.എസ്. ദക്ഷിണ പ്രാന്ത സദ്ഭാവനാ പ്രമുഖ് വി. മുരളീധരൻ പറഞ്ഞു. സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് കൊല്ലം പുതിയകാവ് സെൻട്രൽ സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ 25, 26 തീയതികളിലായി നടന്ന ബൈഠക്കിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ബാലചന്ദ്രൻ മന്നത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഒ.ആർ. ഹരിദാസ് സ്വാഗതമാശംസിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി സുഭാഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ സുരേഷ്, പ്രദീപ്, കൃഷ്ണകുമാർ, രഘുനന്ദൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊല്ലം ജില്ലാ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ നന്ദി രേഖപ്പെടുത്തി.














