VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

VSK Desk by VSK Desk
26 April, 2026
in കേരളം
ShareTweetSendTelegram

കളമശ്ശേരി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭീകരവാദ ആക്രമണങ്ങള്‍ നടന്നിട്ടുള്ളതും ജീവഹാനി സംഭവിച്ചിട്ടുള്ളതുമായ രാജ്യം ഭാരതമാണെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ്. പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തില്‍ എന്‍. രാമചന്ദ്രന്റെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ രാമചന്ദ്രന്‍ അനുസ്മരണ സമിതി സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

1993 മുതല്‍ 2025 വരെയുള്ള ഭീകരവാദ ആക്രമണങ്ങളുടെയും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്കുകള്‍ ജസ്റ്റിസ് നഗരേഷ് അവതരിപ്പിച്ചു. ആക്രമണങ്ങളില്‍ മരിച്ചത് നിരപരാധികളായിരുന്നു. തന്നെത്തന്നെ രക്ഷിക്കാന്‍ ശ്രമിക്കാത്തവനെ ഈശ്വരന്‍ പോലും രക്ഷിക്കുകയില്ല എന്ന അടിസ്ഥാന പ്രമാണം മറന്നതാണ് വൈദേശിക ആക്രമണത്തിന് ഭാരതം ഇരയാവാന്‍ കാരണം, ഇതിന് ഇന്ന് മാറ്റം വന്നു തുടങ്ങി. ഭീകരവാദികള്‍ക്ക് വേണ്ടി വാദിക്കാനും നിലകൊള്ളുവാനും ചില സംഘടനകളും ചില മാധ്യമങ്ങളും മുന്നോട്ടു വരുന്നത് ദുഷ്‌കരവും നമ്മളെയൊക്കെ വേദനിപ്പിക്കുന്നതുമാണ്. എന്നാല്‍ ഇവയൊന്നും കണക്കിലെടുക്കാതെ ഭാരത സര്‍ക്കാര്‍ ഭീകരവാദത്തിനെതിരെ സീറോ ടോളറന്‍സ് നയം സ്വീകരിച്ച് ശക്തമായ നടപടികളാണ് എടുക്കുന്നത്. ഭീകരതക്കെതിരെ ലോകത്തിലുണ്ടാകുന്ന മുന്നേറ്റത്തിന്റെ നേതൃസ്ഥാനം ഭാരതത്തിനാണെന്നും ജസ്റ്റിസ് നഗരേഷ് പറഞ്ഞു.

ഭാരത സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് കശ്മീരില്‍ വിനോദസഞ്ചാരം ശക്തിപ്പെടുകയും തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും ചെയ്തു. കല്ലെറിഞ്ഞ കൈകളില്‍ ലാപ്‌ടോപ്പ് വന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മുന്‍ ഡിഎഫ്ഒ ഡോ. എന്‍.സി. ഇന്ദുചൂഡന്‍ അധ്യക്ഷനായി. പൂര്‍വ സൈനിക പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ സഞ്ജയന്‍. എസ്, അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എന്‍. നന്ദകുമാര്‍, ആരിഫ് ഹുസൈന്‍, കൗണ്‍സിലര്‍ സിനി ആനന്ദ്, പിആര്‍സിഐ സെക്രട്ടറി ഡോ.ടി. വിനയകുമാര്‍, ചങ്ങമ്പുഴ സാംസ്‌കാരിക സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ഗോവിന്ദന്‍കുട്ടി മേനോന്‍, ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ ടി.ഡി. രാജേന്ദ്രകുമാര്‍, ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. എം.എസ്. കിരണ്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ രാമചന്ദ്രന്റെ മകള്‍ ആരതി ആര്‍. മേനോന്‍ അച്ഛനുമൊന്നിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു. രാമചന്ദ്രന്റെ ഭാര്യ ഷീല ഛായാചിത്രത്തില്‍ മാല ചാര്‍ത്തി. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരും പുഷ്പാര്‍ച്ചന നടത്തി.

ShareTweetSendShareShare

Latest from this Category

ശാരീരിക അവശതകളെ അതിജീവിച്ച് ഉജ്ജ്വല വിജയം നേടി മീനാക്ഷി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച് രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

മാനസികാരോഗ്യ രംഗത്ത് പുതിയ കാൽവെപ്പുമായി സേവാഭാരതി: ‘പുനർജ്ജനി’ കൗൺസിലിംഗ് പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശാരീരിക അവശതകളെ അതിജീവിച്ച് ഉജ്ജ്വല വിജയം നേടി മീനാക്ഷി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച് രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ഭയ്യാജി ജോഷി

മാനസികാരോഗ്യ രംഗത്ത് പുതിയ കാൽവെപ്പുമായി സേവാഭാരതി: ‘പുനർജ്ജനി’ കൗൺസിലിംഗ് പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies