കോഴിക്കോട്: തപസ്യ കലാ-സാഹിത്യവേദിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനതലത്തില്‍ യുവ എഴുത്തുകാര്‍ക്കായി നടത്തിയ സാഹിത്യ മത്സരങ്ങളില്‍ കവിതയ്‌ക്കുള്ള മഹാകവി അക്കിത്തം പുരസ്‌കാരത്തിന് തിരുവനന്തപുരം പരശുവയ്‌ക്കല്‍ സ്വദേശി സി. അനുശ്രീ ചന്ദ്രന്‍ അര്‍ഹയായി. ‘പേറ്റുര’ എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായത്. ചെറുകഥയ്‌ക്കുള്ള ഒ.വി. വിജയന്‍ പുരസ്‌കാരം തൃശൂര്‍ പുന്നയൂര്‍ സ്വദേശി മിഥുന്‍ അയ്യപ്പനാണ്, കഥ ‘അവസാനത്തെ പെണ്ണ്’. ‘കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനവും എഴുത്തച്ഛനും’ എന്ന വിഷയത്തെക്കുറിച്ചുള്ള ലേഖനമത്സര വിജയിക്ക് നല്കുന്ന വി.എം. കൊറാത്ത് പുരസ്‌കാരത്തിന് പയ്യന്നൂര്‍ സ്വദേശി സുബിന്‍ ധര്‍മ്മല്‍ അര്‍ഹനായി.
15,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. പി.പി. ശ്രീധരനുണ്ണി, കെ.ജി. രഘുനാഥ്, എം. ശ്രീഹര്‍ഷന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. കോഴിക്കോട് തളി ജൂബിലി ഹാളില്‍ 15,16 തീയതികളില്‍ നടക്കുന്ന തപസ്യയുടെ സുവര്‍ണോത്സവ പരിപാടികളില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.














Discussion about this post