കൊച്ചി: ഭാരതത്തിന്റെ സ്വാഭിമാനത്തെ ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്. സമാനമാണ് ശ്രീരാമക്ഷേത്ര നിര്‍മ്മാണ വിഷയത്തിലും നാം കണ്ടതെന്ന് ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍. ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ല സമിതിയുടെ ആഭിമുഖ്യത്തില്‍ ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന പ്രതിമാസ പ്രബന്ധാവതരണ പരിപാടിയില്‍ സേവനം ഭാരതീയ സങ്കല്‍പത്തില്‍ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കുകയാണ് വേണ്ടത് അല്ലാതെ ജീവന്‍ സമര്‍പ്പിക്കുകയല്ല വേണ്ടതെന്ന് ഡോക്ടര്‍ജി പഠിപ്പിച്ചു. ഡോക്ടര്‍ജിയുടെ ജന്മശതാബ്ദി വര്‍ഷത്തിലാണ് നാം സേവാ പ്രവര്‍ത്തന പദ്ധതിയും ഘടനയും രൂപപ്പെടുത്തിയത്. സംഘം സ്വതവേ ആരംഭകാലം മുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്ത് ചെയ്തിട്ടുണ്ട്. സമാജത്തിനെതിരെ നീക്കമുണ്ടാകുമ്പോള്‍ നാം പ്രതിരോധത്തിനായി മുന്നോക്കം പോവേണ്ടതുണ്ട്. അതിനാണ് സംഘം സേവാ പ്രവര്‍ത്തനങ്ങള്‍ക്കായി ചില സംവിധാനങ്ങള്‍ രൂപപ്പെടുത്തിയത്. സേവാ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായ കാലഘട്ടമാണ്. അതിനു വേണ്ടിയാണ് സംഘം സേവാ സങ്കല്‍പം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. പി.എസ് അരവിന്ദാക്ഷന്‍ നായര്‍, ഡോ. ഡി. മാവൂത് എന്നിവര്‍ സംസാരിച്ചു.














