കാസര്‍കോട്: ജൂലായ് 10, 11, 12 തീയതികളില്‍ കാസര്‍കോട് നടക്കുന്ന ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ നടത്തിപ്പിനായി സ്വാഗത സംഘ രൂപീകരണം നടന്നു. സംസ്ഥാന പ്രസിഡണ്ട് എം. സത്യന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.വി. പ്രജിത്ത് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി എന്‍. എം സദാനന്ദന്‍, ജില്ല സംഘചാലക് കെ. പ്രഭാകരന്‍ നായര്‍, സി.വി. പൊതുവാള്‍, ജില്ലാ കാര്യദര്‍ശി രാജേന്ദ്ര മോവ്വാര്‍ എന്നിവര്‍ സംസാരിച്ചു. ബാലഗോകുലം ജില്ലാ രക്ഷാധികാരി ജയറാം ഷെട്ടി സ്വാഗതവും ജില്ലാ അധ്യക്ഷന്‍ ദിനേശന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ വിജയത്തിനായി സി.വി. പൊതുവാള്‍ (ചെയര്‍മാന്‍), റിട്ട. എസ്പി ഹരിശ്ചന്ദ്ര നായ്‌ക് (വര്‍ക്കിംഗ് ചെയര്‍മാന്‍), രാജേന്ദ്രമൗവാര്‍ (ജനറല്‍ കണ്‍വീനര്‍), കെ. രാധാകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരടങ്ങിയ 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.














Discussion about this post