VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

VSK Desk by VSK Desk
21 May, 2026
in കേരളം
ShareTweetSendTelegram

കോഴിക്കോട്: കേരള ക്ഷേത്രസംരക്ഷണസമിതി 50-ാം സംസ്ഥാനസമ്മേളനം 22, 23, 24 തിയ്യതികളില്‍ നടക്കും. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം സുകൃതീന്ദ്ര കലാമന്ദിറിലെ മാധവ്ജി നഗറില്‍ രാവിലെ 10 മണിക്ക് നടക്കുന്ന സംസ്ഥാന സമിതി നേതൃയോഗം ആദ്ധ്യാത്മികാചാര്യന്‍ എ.കെ.ബി. നായര്‍ ഉദ്ഘാടനം ചെയ്യും.

23ന് കാലത്ത് 5 മണിക്ക് മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രതിനിധിസമ്മേളനം കോഴിക്കോട് മാതാഅമൃതാനന്ദമയീമഠം മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, സംസ്ഥാന സെക്രട്ടറി എന്‍.കെ. ചന്ദ്രന്‍, ജി. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ക്ഷേത്രസമന്വയസഭയില്‍ സംസ്ഥാന ഉപാദ്ധ്യക്ഷ പത്മാവതി അമ്മ അദ്ധ്യക്ഷത വഹിക്കും. ഉച്ചക്ക് ശേഷം ദേവസ്വം അക്കൗണ്ട് സംവിധാനം, ദേവസ്വം പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ചമ്പക്കര കൃഷ്ണന്‍കുട്ടി, മണികണ്ഠന്‍, സംസ്ഥാന ട്രഷറര്‍ വി.എസ്. രാമസ്വാമി എന്നിവര്‍ സംസാരിക്കും. മാതൃസമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. രമാദേവിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന മാതൃസമ്മേളനം രാജ്യസഭ അംഗം പി.ടി. ഉഷ എംപി ഉദ്ഘാടനം ചെയ്യും.

ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രസന്ന രവീന്ദ്രന്‍, ബി. ജയ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് സംസ്ഥാന യുവജനപ്രമുഖ് എം. വിപിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യുവജനസമ്മേളനം അഡ്വ. ശങ്കു ടി. ദാസ് ഉദ്ഘാടനം ചെയ്യും. ശൈലേഷ് സി. നായര്‍, കെ.ആര്‍. മനോജ് എന്നിവര്‍ പ്രസംഗിക്കും. രാത്രി 7 മണിക്ക് ‘ക്ഷേത്രങ്ങള്‍ സാമൂഹ്യപരിവര്‍ത്തനകേന്ദ്രങ്ങള്‍’ എന്ന വിഷയത്തില്‍ സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ സംസാരിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. നാരായണന്‍കുട്ടി, സി.ജി. സനീഷ്‌കുമാര്‍, കെ.ഒ. ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.

24ന് ഞായറാഴ്ച ‘സമിതി പ്രവര്‍ത്തകരും പ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം. മോഹനന്‍ സംസാരിക്കും. ഇ. കുഞ്ഞിരാമന്‍ നായര്‍, ഡോ. എ. വിജയരാഘവന്‍, കനകലത എന്നിവര്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് മാധവ്ജി 100-ാം ജന്മദിനാഘോഷവും സമിതിയുടെ 60-ാം വാര്‍ഷിക സമ്മേളനവും മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മാധവ്ജിയുടെ പേരില്‍ ക്ഷേത്രസംരക്ഷണസമിതി നല്‍കിവരുന്ന മാധവ്ജി പുരസ്‌കാരം ശ്രേഷ്ഠാചാരസഭ ആചാര്യന്‍ എം.ടി. വിശ്വനാഥന് സമര്‍പ്പിക്കും. മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും.

ക്ഷേത്ര ഭരണം ഭക്തജനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന സന്ദേശമാണ് സമ്മേളനത്തില്‍ ഉയര്‍ത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡുകളുടെ ഭരണം വിശ്വാസി സമൂഹത്തിന് വേദനയുളവാക്കുന്നതാണ്. ക്ഷേത്ര ഭരണം രാഷ്‌ട്രീയ മുക്തമാക്കണം അവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, സംസ്ഥാന സെക്രട്ടറി എസ്. പ്രബോധ്കുമാര്‍, സ്വാഗതസംഘം വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ. അനുരാജ്, ജില്ല സെക്രട്ടറി എന്‍. സേതുമാധവന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies