VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം : ക്ഷേത്ര സംരക്ഷണ സമിതി

VSK Desk by VSK Desk
23 May, 2026
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നാമജപ സമരം നടത്തിയവര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 60-ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.

നാമജപ പ്രതിഷേധ യജ്ഞം നടത്തിയ ഭക്തജനങ്ങള്‍ക്കുമേല്‍ ഇന്നും നിലനില്‍ക്കുന്ന നാലായിരത്തോളം കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ പുതിയ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന സംസ്ഥാന സമിതി യോഗത്തില്‍ പ്രമേയം പാസാക്കി. ലക്ഷക്കണക്കിന് യുവതികളും അമ്മമാരുമടക്കമുള്ള ഭക്തജനങ്ങളാണ് നാമജപപ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്. അവരുടെ വാഹനങ്ങള്‍ തല്ലിതകര്‍ത്തും, ദേഹോപദ്രവമേല്‍പ്പിച്ചും, ആയിരക്കണക്കിന് ഭക്തജനങ്ങളുടെ മേല്‍ കള്ളക്കേസുകള്‍ ചുമത്തിയും ദ്രോഹിക്കുന്ന നടപടികളാണ് അന്ന് കേരളം ഭരിച്ച ഇടതു പക്ഷ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്. ഹൈന്ദവാചാര സംരക്ഷണത്തിനുവേണ്ടി നിലകൊണ്ടുവെന്ന കാരണത്താല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ ഇന്നും ദുരിതമനുഭവിക്കുകയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

പൂജാദ്രവ്യങ്ങളുടെ പരിശുദ്ധി നിലനിര്‍ത്തുന്നതിന് മായം കലര്‍ത്തുന്നത് തടയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിലെ നിത്യപൂജകള്‍ക്കും ഹോമാദികള്‍ക്കും ഉപയോഗിക്കുന്ന എണ്ണ, വെണ്ണ, നെയ്യ്, കര്‍പ്പൂരം, ചന്ദനത്തിരി, കളഭം, ഭസ്മം, കല്‍കണ്ടം, ശര്‍ക്കര തുടങ്ങിയ പൂജാസാധനങ്ങളില്‍ ഗുരുതരമായി മായംകലര്‍ത്തുന്ന സ്ഥിതിയാണുള്ളത്. പൂജാദ്രവ്യങ്ങളുടെ ഉപയോഗം ക്ഷേത്രചൈതന്യത്തെയും ഭക്തജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുന്നതാണ്. കോടിക്കണക്കിന് രൂപയുടെ പൂജാദ്രവ്യങ്ങളാണ് ഈ വിധത്തില്‍ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നത് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ക്ഷേത്രചൈതന്യത്തെ തന്നെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ഇതിന്റെ പിന്നില്‍ നടക്കുന്നതായി സംശയിക്കപ്പെടുന്നു. ക്ഷേത്രഭരണാധികാരികളും ഭക്തജനങ്ങളും ഇക്കാര്യത്തില്‍ ബോധവാന്മാരകണമെന്നും ശക്തമായ നിയമനടപടികളിലൂടെ ഇത് തടയുന്നതിനും ദ്രവ്യശുദ്ധിയുള്ള പൂജാസാധനങ്ങള്‍ ലഭ്യമാക്കുന്നതിനും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് സത്വരനടപടിയുണ്ടാവണമെന്നും പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies