പത്തനംതിട്ട: ആർഎസ്എസ് പന്തളം ഖണ്ഡ് സംഘചാലകവും അധ്യാപകനുമായ ഡോ. കെ. ഹരിലാൽ അന്തരിച്ചു. തട്ട ലാൽഭവനിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ചെന്നീർക്കര എസ്എൻഡിപി എച്ച്എസ്എസിലെ മലയാളം അധ്യാപകനായിരുന്നു അദ്ദേഹം.പൊതുരംഗത്തും സാംസ്കാരിക രംഗത്തും സജീവമായിരുന്ന ഡോ. ഹരിലാൽ, ഭാരതീയ വിചാരകേന്ദ്രം പത്തനംതിട്ട ജില്ലാ അധ്യക്ഷൻ, ദേശീയ അധ്യാപക പരിഷത്ത് കൺവീനർ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അധ്യാപിക ഡോ. അനുവാണ് ഭാര്യ. ദുർഗ്ഗ മാധുരി ലാൽ, ഋഷി എന്നിവരാണ് മക്കൾ.സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തട്ടയിലെ വീട്ടുവളപ്പിൽ നടക്കും.














