VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

VSK Desk by VSK Desk
26 May, 2026
in കേരളം
Share
Tweet
SendTelegram

ആലപ്പുഴ: യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം കുടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. നിലവിലെ രാഷ്‌ട്രീയ അനുകൂല സാഹചര്യം ഉപയോഗിച്ച് സംഘടനാ സംവിധാനവും ആശയപ്രചാരണവും സംഘടന വ്യാപിപ്പിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫയര്‍ പാര്‍ട്ടിക്ക് വേണ്ടത്ര വേരോട്ടം മുസ്ലീം മതവിഭാഗത്തില്‍ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നത്. നിലവില്‍ മതത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ ‘മെക്ക’ തുടങ്ങിയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മറ്റു സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുകയാണ്.

യുഡിഎഫ് ഭരണകാലത്ത് മുസ്ലീം ലീഗ് കുത്തകയാക്കി വെച്ചിരിക്കുന്ന വിദ്യാഭ്യാസ മേഖലയാണ് ഇവരുടെ പ്രധാന ലക്ഷ്യം. വെല്‍ഫയര്‍ പാര്‍ട്ടിയുടെ സംഘടനയായ കേരള സ്‌കൂള്‍ ടീച്ചേഴ്സ് മൂവ്മെന്റിന്റെ പ്രവര്‍ത്തനം സജീവമാക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി ഓഫീസ് തിരുവനന്തപു
രത്ത് ആരംഭിച്ചു. മതന്യൂനപക്ഷ വോട്ട്ബാങ്കിന്റെ ബലത്തില്‍ അധികാരത്തില്‍ എത്തിയ യുഡിഎഫ് ഭരണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും അദ്ധ്യാപകരിലും ഉള്‍പ്പടെ തങ്ങളുട ആശയം പ്രചരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരസ്യമായി പിന്തുണ നല്‍കുക മാത്രമല്ല. മുസ്ലീം മതവിഭാഗങ്ങള്‍ക്കിടയില്‍ ആശയപരമായി പ്രചാരണം നടത്തി ലീഗിനെ പോലും നിയന്ത്രിക്കുന്ന ശക്തിയായി മാറാനും ജമാഅത്തെ ഇസ്ലാമിക്ക് കഴിഞ്ഞു. ആളെണ്ണത്തില്‍ കുറവാണെങ്കിലും ആശയപ്രചാരണത്തിലെ മേല്‍ക്കൈ ആണ് ഇതിന് സഹായമായത്. യുഡിഎഫിനെ നയിച്ച വി. ഡി. സതീശന്‍ ജമാഅത്തെ ഇസ്ലാമിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു. മതരാഷ്‌ട്രവാദം ജമാഅത്തെ ഇസ്ലാമി ഉപേക്ഷിച്ചെന്നായിരുന്നു സതീശന്റെ വാദം. എന്നാല്‍ ഇതുവരെ തങ്ങളുടെ അടിസ്ഥാന ആശയമായ മതരാഷ്‌ട്രവാദത്തെ തള്ളിപ്പറയാന്‍ അവര്‍ തയാറായിട്ടില്ല.

വടക്കന്‍ കേരളത്തിലും മറ്റിടങ്ങളിലെ മുസ്ലീം വിഭാഗം നിര്‍ണായകമായ മണ്ഡലങ്ങളിലും യുഡിഎഫ് വിജയത്തിന്റെ ക്രഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമവും ജമാഅത്തെ ഇസ്ലാമി തുടങ്ങിക്കഴിഞ്ഞു. യുഡിഎഫ് ഭരണത്തില്‍ ഭാവിയില്‍ തങ്ങളുടെ രാഷ്‌ട്രീയ, സാമൂഹിക അജണ്ടകള്‍ നേടിയെടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവര്‍ പയറ്റുന്നത്. വിദ്യാര്‍ത്ഥി സംഘടനയായ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങി. സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാനതല ജാഥ സംഘടിപ്പിക്കും. നിഷ്പക്ഷത നടിച്ച് മറ്റു വിദ്യാര്‍ത്ഥികളില്‍ സ്വാധീനം ഉറപ്പിക്കുകയാണ് ലക്ഷ്യം. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളും, മുഖ്യധാര മാധ്യമ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുന്നു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies