കോഴിക്കോട്: വിശ്വ സംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദേവര്‍ഷി നാരദ ജയന്തിയോടനുബന്ധിച്ച് എല്ലാ വര്‍ഷവും നല്‍കി വരുന്ന പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡിന് പാലക്കാട് ജനം ടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ അരുണ്‍ ആലത്തൂര്‍ അര്‍ഹനായി.
മലമ്പുഴ ഡാമില്‍ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോര്‍ട്ടിനാണ് അരുണ്‍ ആലത്തൂര്‍ അവാര്‍ഡിന് അര്‍ഹനായത്. പരിസ്ഥിതി സംരക്ഷണത്തില്‍ പൗരന്മാര്‍ക്ക് ഉണ്ടാകേണ്ട ജാഗ്രത ബോധ്യപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട് എന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എ.കെ. അനുരാജ്, മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ എം. സുധീന്ദ്ര കുമാര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹരീഷ് കടയപ്രത്ത് എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മെയ് 29ന് 11 മണിക്ക് ചാലപ്പുറം കേസരി ഭവനില്‍ നടക്കുന്ന പിവികെ നെടുങ്ങാടി അനുസ്മരണ ചടങ്ങില്‍ ന്യൂസ്18 ടിവി, മാനേജിങ് എഡിറ്റര്‍ വിവേക് നാരായണന്‍ അവാര്‍ഡ് സമ്മാനിക്കും.
‘അരാജകത്വത്തിന്റെ ആഗോള മുഖങ്ങളും ഡിജിറ്റല്‍ കാലത്തെ മാധ്യമ ഗൂഢാലോചനകളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പിവികെ നെടുങ്ങാടി സ്മാരക പ്രഭാഷണം നടത്തും.
















Discussion about this post