VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

VSK Desk by VSK Desk
7 June, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: ലോകം മുഴുവന്‍ പരാജയപ്പെട്ട ഒരു സിദ്ധാന്തത്തിന് അടയിരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്നും, ചീമുട്ടകള്‍ക്കുമേല്‍ കോഴി പൊരുന്നയിരിക്കുന്നത് പൊലെയാണ് ഇതെന്നും പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര. എന്റെ ഗാന്ധി എന്ന നാടകത്തില്‍ ഗോഡ്‌സെയെ കാണിക്കുന്നില്ല എന്നതായിരുന്നു ചിലരുടെ പരാതി. മലബാറില്‍ ഗാന്ധിജിയെക്കാള്‍ ആരാധകര്‍ ഭാരതത്തെ വെട്ടിമുറിച്ച മുഹമ്മദലി ജിന്നയ്‌ക്കാണ്. ഭാരതത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് വന്ദേമാതരം പ്രശ്‌നമാകുന്നത് എങ്ങനെയാണെന്നും ഫ്രാന്‍സിസ് ചോദിച്ചു. ആലുവ വൈഎംസിഎയില്‍ തപസ്യ കലാസാഹിത്യ വേദിയുടെ അക്ഷരോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കെ. സതീശ് ബാബു, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സമാപന സമ്മേളനത്തിന്റെ ഭാഗമായി സിനിമാതാരം പൗളി വല്‍സന്‍, ചാക്യാര്‍കൂത്ത് കലാകാരന്‍ എടനാട് രാജന്‍ നമ്പ്യാര്‍, സോപാന സംഗീതജ്ഞന്‍ ഏലൂര്‍ ബിജു, ലക്ഷ്മി എസ്. മേനോന്‍ (സംഗീതം), കലാമണ്ഡലം ശങ്കരവാര്യര്‍ (മദ്ദളം), ഗോപീകൃഷ്ണന്‍ തമ്പുരാന്‍ (ചെണ്ട), പ്രൊഫ. പി. അംബുജാക്ഷി ടീച്ചര്‍ (തിരുവാതിര), ഡോ. ശാന്തകുമാരി (തിരുവാതിര) എന്നിവരെ ആദരിച്ചു.

രാവിലെ നടന്ന സ്മൃതി സദസില്‍ എം.വി. ദേവന്‍, എന്‍.കെ. ദേശം, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, എസ്. രമേശന്‍ നായര്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്നിവരെ വേണു വി. ദേശം, എം.ടി. ജോസഫ്, എം. സതീശന്‍, ബി. വിദ്യാസാഗരന്‍, വെണ്ണല മോഹന്‍ എന്നിവര്‍ അനുസ്മരിച്ചു. പി,കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെടിയു മുന്‍ വിസി ഡോ. കെ. ശിവപ്രസാദ് മുഖ്യാതിഥിയായി.

ബൗദ്ധിക സത്യസന്ധതയാണ് എസ്. രമേശന്‍ നായരുടെ കൃതികളുടെ പ്രത്യേകതയെന്നും ഭാഷയുടെ വശ്യതയാണ് എഴുത്തില്‍ പ്രധാനമെന്നും എഴുത്തുകാരുടെ സംഗമം ഉദ്ഘാടനം ചെയ്ത് പ്രശസ്ത നിരൂപകന്‍ ആഷാ മേനോന്‍ അഭിപ്രായപ്പെട്ടു.

എഴുത്തില്‍ ശില്പഭംഗി ആവശ്യമാണെന്നും, എഴുത്ത് സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള ഉപാധിയാണെന്നും, വരണ്ട ഭാഷ എഴുത്തുകാരന്റെ പരാജയമാണെന്നും തപസ്യ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എഴുത്തുകാരനുമായ എം. ശ്രീഹര്‍ഷന്‍ പറഞ്ഞു. നാടകകൃത്ത് ശ്രീമൂലനഗരം മോഹന്‍, ഡോ. മേഘ ജോബി എന്നിവര്‍ ആശംസയര്‍പ്പിച്ചു. ശ്രീജിത്ത് മൂത്തേടത്ത്, വേണു വി. ദേശം, ഐഎസ്. കുണ്ടൂര്‍, എം. രാജശേഖര പണിക്കര്‍, വെണ്ണല മോഹന്‍, ശ്രീമന്‍ നാരായണന്‍ എന്നിവരെ ആദരിച്ചു. രാജീവ് കെ.വി, ജിതേന്ദ്രന്‍ എസ്. മംഗലത്ത് എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies