VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

VSK Desk by VSK Desk
28 June, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: ഹിന്ദു സമാജം അധികാരത്തിലും സമ്പന്നതയിലും സാമൂഹ്യ ശക്തിയിലും കൂടുതൽ സംഘടിതരാകാൻ സജ്ജരാകണമെന്ന് മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ് ആഹ്വാനം ചെയ്തു. ഹിന്ദു ഐക്യവേദിയുടെ ഹിന്ദു നേതൃസമ്മേളനം എറണാകുളത്ത് ഉദ്ഘാടദനം ചെയ്യുകയായിരുന്നു മഹാ മണ്ഡലേശ്വർ.
ഹിന്ദു സമാജം ആനയെപ്പോലെയാണിന്ന്. സ്വന്തം കരുത്തറിയാത്തതിനാൽ പാപ്പാന്മാരുടെ തോട്ടിയാലെന്നപോലെ നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ ഹ്ിന്ദു സമൂഹം ഇന്ന് സവിശേഷമായ, സങ്കീർണ്ണമായ, കാലത്തിലും അന്തരീക്ഷത്തിലുംകൂടെയാണ് കടന്നുപോകുന്നത്. ഹിന്ദു സമൂഹം അനാദിയായ ഒരു സംസ്‌കൃതിയുടെ തുടർച്ചയാണ്. ഐശ്വര്യപൂർണ്ണമായി തുടർന്നുപോന്ന ഒരു സാമൂഹ്യ വ്യവസ്ഥയ്‌ക്കുമേൽ പലതരം അധിനിവേശങ്ങൾ വന്നതിന്റെ ഫലമായി ആ സമാജം ചിതറിപ്പോയി. അങ്ങനെയിരിക്കെയാണ് നമുക്ക് രാഷ്‌ട്രീയ സ്വാതന്ത്ര്യം ലഭിച്ചത്. അപ്പോഴും പക്ഷേ സാംസ്‌കാരികമായ, സാമാജികമായ സ്വാതന്ത്ര്യം ലഭിച്ചില്ല. ആ വഴിയിൽ നാം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്, ആനന്ദവനം സ്വാമികൾ പറഞ്ഞു.

തെറ്റിദ്ധരിപ്പിച്ചു

അധിനിവേശം ശിഥിലമാക്കിയത് സമാജത്തിന്റെ കെട്ടുറപ്പിനെയാണ്,
നമ്മുടെ ആത്മാഭിമാനത്തെയാണ്. അതിനുപയോഗിച്ച ആയുധം നമുക്കിടയിൽ പല ഭാഷയാണ്, ആചാരമാണ്, സംസ്‌കാരമാണ് നിലനിൽക്കുന്നത് എന്നാണ്. നാട്ടുരാജ്യങ്ങളായിരുന്നു, തമ്മിൽ കലഹമായിരുന്നുവെന്ന് നമ്മെ ചരിത്ര പാഠപുസ്തകങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ പ്രാദേശിക ആചാര വ്യത്യാസങ്ങൾ ഒരു വലിയ ദേശീയ സംസ്‌കൃതിയുടെ വൃക്ഷത്തിലെ ഇലകളും പൂക്കളും ഫലങ്ങളുമൊക്കെ ആയിരുന്നു.
ഈ ഭിന്നിപ്പിക്കലുകാർ പലകാലത്ത് പലതരത്തിലായിരുന്നു. അവർ രാജ്യത്തിനകത്തും പുറത്തും ഉണ്ടായിരുന്നു, ഇന്നും ഉണ്ട്. അവർ അധികാരവും സമ്പത്തും അതിനുപയോഗിച്ചു, ഉപയോഗിക്കുന്നു.

ഹിന്ദുക്കൾ ആനയെപ്പോലെ

ഹിന്ദുക്കൾ ഒരു ആനയെപ്പോലെയാണ്. അതിന്റെ ശക്തി ആനയ്‌ക്ക് അറിയില്ല. അതിനാൽ തോട്ടി ഉപയോഗിച്ച് പാപ്പാൻ ആനയെ നിയന്ത്രിച്ചുനിർത്തുന്നു. ഈ ആനയെ കണ്ടവർ കുരുടന്മാർ ആനയെ കണ്ടപോലെതന്നെയാണ് അറിഞ്ഞത്. ക്രമത്തിൽ നമ്മളും അത് ശീലമാക്കുന്നു. എങ്കിലും ഇടയ്‌ക്കിടെ ചില ശക്തിപ്രകനങ്ങൾ ഉണ്ടാകുന്നു. എന്തുകൊണ്ട് ഹൈന്ദവ ഐക്യം ഉണ്ടാകരുത് എന്ന് അവർ ആഗ്രഹിക്കുന്നു, അഭിലഷിക്കുന്നുവെന്ന് മനസ്സിലാക്കാൻ ലോകത്തിനു മുന്നിൽ ഭാരതത്തിന് ഇന്നുണ്ടായിരിക്കുന്ന ശക്തിയും സ്ഥാനവും അറിഞ്ഞാൽ മതി. അതാണ് തെളിവ്. നമ്മുടെ ശക്തി നാം അറിഞ്ഞാൽ ആർക്കും അതിനെ നിഷേധിക്കാനോ ചെറുക്കാനോ കഴിയില്ല. പുരാണകാലത്തെ നമ്മുടെ പ്രഭാവം തിരിച്ചറിഞ്ഞാൽ ആർക്കും എതികർക്കാനാവില്ല. പൗരാണിക സംസ്‌കാരത്തിന്റെ ദൃഷ്ടാന്തങ്ങളായ അറിവുകൾ അപാരമായിരുന്നു. ഇന്നത്തെ എഞ്ചിനീയറിങ് സാങ്കേതിക വിജ്ഞാനങ്ങളുടെ പല മടങ്ങ് അറിവ് നമ്മുടെ നാട്ടിൽ എട്ടുകെട്ടും പതിനാറുകെട്ടും ഗജപൃഷ്ഠവുമൊക്കെ നിർമ്മിക്കുന്നവർക്ക് ഹൃദിസ്ഥമായിരുന്നു. ഇന്നത്തെ ആശാരിമാരെന്നു പഫവിളിക്കുന്നവരുടെ പൂർവികരായിരുന്നു അതിന്റെ പ്രയോഗക്കാർ. മുകുന്ദപുരം രാജാവ് സ്വർണ്ണപ്പറയിൽ സ്വർണ്ണധാന്യങ്ങൾ അളന്ന് സ്വർനണ്ണപ്പഴുക്ക കൊണ്ട് ആഘോഷങ്ങൾ നടത്തിയിരുന്നു. പുലയനാർ കോട്ട ഭരിച്ച റാണിക്ക് ചേരചോളപാണ്ഡ്യ രാജാക്കന്മാരെ നേരിടാനുള്ള കഴിവുണ്ടായിരുന്നു. വടക്കൻ കേരളത്തിൽ ഇന്നും നിലനിൽക്കുന്ന മറത്തുകളി സംസ്്കൃത ഭാഷയിലുള്ള സംവാദ പാണ്ഡിത്യത്തിന്റെ തുടർച്ചയാണ്. ജ്യോതിഷത്തിലും വേദാന്തത്തിലും ജ്ഞാനികളായിരുന്ന സാധാരണക്കാരുണ്ടായിരുന്നു. എന്നിട്ടും നമ്മൾ ചില ജാതിക്കാർക്ക് ഇതൊക്കെ വിലക്കിയിരുന്നുവെന്ന് നമ്മെ പഴിക്കുന്നു. അറിവ്, വിദ്യ, അധികാരം തുടങ്ങിയ കാര്യങ്ങളിലെ ചിലർ ഉണ്ടാക്കിവിട്ട ആഖ്യാനങ്ങൾ നമ്മെ തെറ്റദ്ധരിപ്പിക്കുന്നതായി, മഹാ മണ്ഡലേശ്വർ വിവരിച്ചു.

കൂട്ടായ പരിശ്രമത്തിലൂടെ

നമ്മുടെ സ്വത്വവും ശക്തിയും തിരിച്ചറിയാനും ബോധിപ്പിക്കാനും കൂട്ടായ പരിശ്രമത്തിലൂടെ ഒരുപാട് പ്രവർത്തിച്ച് വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യമുണ്ട്. കൃത്യമായ കാഴ്ചപ്പാടോടെ വേണം അത് നടത്താൻ. നമ്മുടെ സംസ്‌കൃതിയെ നശിപ്പിക്കുന്നതിനെതിരേ നമുക്ക്് വേണ്ടത്ര ജാഗ്രത ഉണ്ടാകാതെപോയിട്ടുണ്ട്. ഹൈന്ദവ ഐക്യത്തിലൂടെയേ നമുക്ക് മുന്നോട്ടു പോകാനാവൂ.
ഹിന്ദുമതത്തിന്റെ സമ്പത്ത് നമുക്ക് അറിയില്ല. നാം കണക്കെടുത്തിട്ടില്ല. അത് സമാജത്തിന്റെ ക്ഷേമത്തിന് പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയുന്നില്ല. നമ്മുടെ സംഘടനകൾക്ക്, പ്രസ്ഥാനങ്ങൾക്ക്്, സ്ഥാപനങ്ങൾക്ക്, ആശ്രമങ്ങൾക്ക്, ക്ഷേത്രങ്ങൾക്ക്് ഉള്ള സ്വത്ത് ഓരോന്നും നമ്മുടെ സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുത്താനാവുമെന്ന് നാം പദ്ധതി ഉണ്ടാക്കണം. അത് സമാജ വളർച്ചയ്‌ക്ക് വിനിയോഗിക്കണം. അങ്ങനെ വന്നാൽ സ്ഥിതി മാറും.

അധികാരം, ശക്തി, സമ്പത്ത്

അധികാരം, ശക്തി, സമ്പത്ത് ഇത് ആർജ്ജിക്കുന്നതാണ് സമാജമെന്ന നിലയിൽ നമ്മെ അടയാളപ്പെടുത്താനും അംഗീകരിപ്പിക്കാനുമുള്ള വഴി. സെമിറ്റിക് മതങ്ങൾ പ്രചരിപ്പിക്കുന്നത് അവരാണ് വിദ്യാഭ്യാസവും ആരോഗ്യവും മറ്റും സമൂഹത്തിന് സമർപ്പിക്കുന്ന സേവനം ചെയ്യുന്നത് എന്നാണ്. എന്നാൽ, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ തുടങ്ങിയവ രാജഭരണകാലത്ത് രാജാവിന്റെ കർത്തവ്യമേഖലയായിരുന്നു. അക്കാലത്ത് ഈ മേഖലകളിൽ ധാരാളം സ്ഥാപനങ്ങൾ വന്നു, പ്രവർത്തനങ്ങൾ നടത്തി. അതെല്ലാം എല്ലാവർക്കും വേണ്ടിയായിരുന്നു, പൊതു ആവശ്യത്തിനായിരുന്നു. എന്നാൽ പിൽക്കാലത്ത് സെമിറ്റിക് മതങ്ങളുടെ പ്രവർത്തനത്തിൽ ഇത്തരം അവർ തുടങ്ങിയ സ്ഥാപനങ്ങൾ അതത് വിഭാഗങ്ങൾക്കുള്ളതായി മാറി. അതിനാൽ അവ അങ്ങനെ അറിയപ്പെടുന്നു, അടയാളമാകുന്നു. പണ്ട് അങ്ങനെ അല്ലായിരുന്നു.
സമാജത്തിൽ ഉന്നത അധികാര സ്ഥാനത്ത് എത്രത്തോളമുണ്ട്, ശക്തിമേഖലയിൽ എത്രയുണ്ട്്, സമ്പത്ത് എത്രയുണ്ട് എന്നതും പ്രധാനമാണ്. ഐഎഎസ് രംഗത്ത്, ഐപിഎസ് രംഗത്ത്, ബിസിനസ് രംഗത്ത് എത്തണം. അതാണ് ഇന്നത്തെ ആവശ്യം.

വ്യവസായ സമൂഹം വേണം

നമുക്ക് ശക്തമായ വ്യവസായ സമൂഹമില്ല. സമ്മേളനങ്ങളുടെ ഭാഗമായി നമ്മുടെ ഋഷിമാരായ ശ്രീനാരായണ ഗുരുവിനെപ്പോലുള്ളവർ വ്യവസായത്തെക്കുറിച്ച് പറഞ്ഞിരുന്നു, വ്യവസായം തുടങ്ങാൻ ആഹ്വാനം ചെയ്തു. നമുക്ക് അത്തരം കഴിവുള്ളവരെ സഹായിക്കാം. നമുക്കിടയിൽ കണക്കും കാര്യങ്ങളും നോക്കാൻ സിഎക്കാരുണ്ട്. നമുക്ക് ഉള്ളവ വികസിപ്പിക്കുക, പുതിയത് തുടങ്ങുക, അവരെ സഹായിക്കുക. നിയമ സഹായം നൽകുക. അതിനൊക്കെയുള്ള പദ്ധതിയും നമുക്ക് വേണം. ജാഗ്രതയോടെ വേഗത്തിൽ അതിനായി മുന്നോട്ടു പോകുകയാണ് വേണ്ടത്.
നമുക്ക് സാധ്യമാകും. വെറും 10 ദിവസത്തെ ഒരുക്കംകൊണ്ടാണ് നമ്മൾ തിരുനാവായയി മാഘമഹോത്സവം സംഘടിപ്പിച്ചത്. 50 ലക്ഷം ഹിന്ദുക്കളാണ് അവിടം സന്ദർശിച്ചത്. ഒട്ടും ആസൂത്രണമില്ലാതെ. അതിന്റെ വിജയത്തിന് സഹായകമായത് നമ്മുടെ മുഴുവൻ ധർമ്മ സംന്യാസി സംഘങ്ങളും ആശ്രമങ്ങളും ധർമ്മപ്രവർത്തകരും സംഘടനകളും ഒന്നിച്ചു നിന്നിട്ടാണ്. തെക്ക് കാണി പാരമ്പര്യത്തിലുള്ള ആചാര്യന്മാരും സമൂഹവും വടക്ക് മലയ പാരമ്പര്യത്തിലുള്ള ആചാര്യന്മാരും സമൂഹവും ഒന്നിച്ചുനിന്നു പ്രവർത്തിച്ചു. ഒരേ മനസ്സോടെ നടത്തിയ ധർമ്മ പരിശ്രമമായിരുന്നു അത്. ഹൈന്ദവശക്തിയായി അത് മാറുകയായിരുന്നു. അടുത്ത വർഷം 2027 ജനുവരി 22 മുതൽ ഫെബ്രുവരി 26 വരെയാണ് മാഘമഹോത്സവം വരുന്നത്. നമ്മുടെ എല്ലാ ഹൈന്ദ ധർമ്മ സ്ഥാപനങ്ങളും ആശ്രമങ്ങും സമൂഹവും സംഘടനകളും ഒന്നിച്ചുനിന്ന് അതിനെ വലിയ സംഗമമാക്കണം. ഹിന്ദുഐക്യവേദിയും വിശ്വഹിന്ദുപരിഷത്തും പോലുള്ള സംഘടനകൾ അതിന് മുന്നിൽനിൽക്കണം, ആനന്ദവനം പറഞ്ഞു.
ഊർജ്ജവത്തായ പരിവർത്തനം നടത്താനുള്ള ഒന്നിച്ചുള്ള പരിശ്രമം നമുക്ക് നടത്താം. അതിനുള്ള ശക്തിയാർജ്ജിക്കാൻ നമുക്ക് ഇത്തരത്തിലുള്ള സമ്മേളനങ്ങളിലൂടെ സാധിക്കട്ടെ, മഹാ മണ്ഡലേശ്വർ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies