കൊച്ചി: തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന വര്‍ഷാന്ത പൊതുസഭ സംസ്‌കാര്‍ ഭാരതി ദേശീയ സമിതി അംഗം ശ്രീപദി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യ ക്ഷനായി. ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ കെ. സച്ചിദാനന്ദന്‍ വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, ഉത്തര കേരളം പ്രാന്ത ബൗദ്ധിക് പ്രമുഖ് എം. ബാലകൃഷ്ണന്‍, തപസ്യ ഓര്‍ഗനൈസിങ് സെക്രട്ടറി സി. രജിത്ത് കുമാര്‍, എം. ശ്രീഹര്‍ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുരളി പാറപ്പുറം, യു. പി. സന്തോഷ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പി. വിജയകൃഷ്ണനെ പ്രൊഫ. പി.ജി. ഹരിദാസ് പൊന്നാട അണിയിച്ച് സ്വീകരിച്ചു.

















