തിരുവനന്തപുരം: എന്‍. ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. ലക്ഷദ്വീപില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി വിരമിച്ചതിന് ശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജിയായി സേവനം തുടരവെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടത്.
എറണാകുളം സ്വദേശിയാണ് എന്‍. ശേഷാദ്രിനാഥന്‍. കോഴിക്കോട് ലോ കോളേജില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. പത്ത് വര്‍ഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് അദ്ദേഹം ജുഡീഷ്യല്‍ സര്‍വീസില്‍ എത്തുന്നത്.
തുടര്‍ന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, എറണാകുളം സിബിഐ കോടതി ജഡ്ജി, ലക്ഷദ്വീപിലെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡജി തുടങ്ങിയ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.















Discussion about this post