നെടുമങ്ങാട്: ലോകം സമാധാനത്തോടെ ജീവിക്കണമെങ്കിൽ ഹിന്ദു രാഷ്ട്രം നിലനിൽക്കണം. കന്യാകുമാരി മുതൽ കാശ്‍മീർ വരെയുളള ഭൂമണ്ഡലത്തിലെ ഒരു ജനതയുടെ മാത്രം നിലനിൽപ്പല്ല. മുഴുവൻ പ്രപഞ്ചത്തിന്റെയും നിലനിൽപ്പിനാണെന്ന് ആർഎസ്‌എസ് ദക്ഷിണ പ്രാന്ത സഹപ്രചാർ പ്രമുഖ എം. സതീശൻ പറഞ്ഞു. നെടുമങ്ങാട് സംഘ ജില്ല സംഘടിപ്പിച്ച പ്രബുദ്ധഭാരതം 2026യിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംഘത്തിന്റെ ശതാബ്ദി പ്രവർത്തനത്തിന്റെ ഭാഗമായി വിഭാവനം ചെയ്ത പഞ്ചപരിവർത്തനം പൊതു സമൂഹം ഏറ്റെടുക്കണമെന്നും. ഭാരതത്തിന്റെ സ്വാതന്ത്രത്തിന്റെ 100ആം വർഷത്തിൽ ഭാരതം ലോക രാജ്യങ്ങൾക്ക് മുന്നിൽ നിന്ന് നയിക്കണമെന്നും എം. സതീശൻ പറഞ്ഞു.
പ്രീസൈസ് ഐകെയർ ചെയർമാൻ ഡോ. ജയറാം വി.ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘചാലക് ബി.രാധാകൃഷ്ണൻ , ജില്ലാ പ്രചാർ പ്രമുഖ് എസ്. അനീഷ് കൃഷ്ണായനം, ജില്ലാ ബൗദ്ധിക് ശിഷൺ പ്രമുഖ് ആർ.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.















Discussion about this post