കാട്ടാക്കട: മാറുന്ന ലോകക്രമത്തിന്റെ നേതൃത്വപരമായ സ്ഥാനം വഹിക്കാന്‍ ഭാരതം മുന്നോട്ടുവരണമെന്നാണ് ലോകരാഷ്‌ട്രങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സംഘ ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച വൈചാരിക സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന് വഴികാട്ടുക എന്നത് ഭാരതത്തിന്റെ ചരിത്ര ദൗത്യമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലൂടെ കടന്നുപോകുന്ന നമ്മുടെ രാഷ്‌ട്രം സമസ്ത മേഖലകളിലും വൈഭവശാലിയായെങ്കില്‍ മാത്രമേ ഈ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനാവൂ. അതിനായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര്‍എസ്എസ് കാട്ടാക്കട ഖണ്ഡ് സംഘചാലക് കുട്ടപ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിഭാഗ് ബൗദ്ധിക് പ്രമുഖ് ബിജു, ജില്ലാ സഹകാര്യവാഹ് ജിഷ്ണു, ജില്ലാ സേവാ പ്രമുഖ് സജി എന്നിവര്‍ സംസാരിച്ചു.















Discussion about this post