പൊൻകുന്നം: കുടുംബ ഐക്യത്തിലൂടെ സമാജത്തിനും രാഷ്ട്രത്തിനും ഐക്യം ഉണ്ടാകുമെന്നും, അതുവഴി ലോക പരിവർത്തനം സൃഷ്ടിക്കാൻ ഭാരതത്തിന് സാധ്യമാകുമെന്നും ആർ.എസ്.എസ്.ദക്ഷിണകേരള പ്രാന്ത സഹസമ്പർക്ക പ്രമുഖ് എം.ജയകുമാർ. ആർ.എസ്.എസ്.ശതാബ്ദിയുടെ ഭാഗമായി വൈഭവഭാരതം എന്ന വൈചാരിക സദസ്സിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം റോട്ടറിഹാളിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരത കുടുംബ വ്യവസ്ഥ ലോകം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ഭാരതീയ കുടുംബ വ്യവസ്ഥിതിയുടെ നിലനിൽപ്പിനെ പറ്റി പാശ്ചാത്യർ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു. ഭാരതീയരായ നാം ഓരോരുത്തരും കുടുംബ ഐക്യം നിലനിർത്താനും അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാനും ശ്രമിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വം എന്നത് ഇന്നത്തെ കാലഘട്ടത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. സമാജത്തിലെ മുഴുവൻ ആളുകളെയും ഹിന്ദു എന്ന കാഴ്ചപ്പാടിലൂടെയാണ് സംഘം നോക്കി കാണുന്നത്. വൈചാരിക സംഗമത്തിൽ റിട്ട.അഡീഷണൽ എസ്.പി. പി.എസ്.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ കേരള പ്രാന്തീയ കാര്യകാരി സദസ്യൻ അഡ്വ. എൻ ശങ്കർ റാം, സ്വദേശി സങ്കല്പം, സമാജിക സമരസത,കുടുംബ സങ്കൽപം പൗരധർമ്മം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയത്തേക്കുറിച്ച് സംസാരിച്ചു. പൊൻകുന്നം സംഘ ജില്ലാ സംഘചാലക് കെ. എൻ. രാമൻ നമ്പൂതിരി സന്നിഹിതനായിരുന്നു. സംഘത്തിന്റെ തുടക്കവും, വളർച്ചയും,സംഘം നേരിട്ട പ്രതിസന്ധികളും പ്രതിപാദിക്കുന്ന ഹൃസ്വചിത്രം പരിപാടിക്ക് മുൻപ് പ്രദർശിപ്പിച്ചു. വന്ദേമാതരത്തോടെ ആരംഭിച്ച പരിപാടികൾ ദേശീയ ഗാനത്തോടെ അവസാനിച്ചു. സാമൂഹത്തിന്റെ വിവിധ മേഖലയിലുള്ള നിരവധി പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.














Discussion about this post