VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

VSK Desk by VSK Desk
22 July, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാത്തോടനുബന്ധിച്ച് തപസ്യ കലാ-സാഹിത്യവേദി സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ആലാപനമത്സരം സംഘടിപ്പിക്കുന്നു. ഗീതം പൂര്‍ണരൂപത്തില്‍ സംഘമായി ആലപിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലാണ് മത്സരം. വിദഗ്‌ദ്ധ സമിതി മികച്ചതെന്നു കണ്ടെത്തുന്നതിന് സമ്മാനങ്ങള്‍ നല്‍കും. സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കുന്ന മത്സരപരിപാടികള്‍ വിജയദശമിയില്‍ സമ്മാനദാനത്തോടെ സമാപിക്കും. ഓരോ വിഭാഗത്തിനും. ഒന്നാം സമ്മാനം: 10000 രൂപ, രണ്ടാം സമ്മാനം: 7500 രൂപ, മൂന്നാം സമ്മാനം: 5000 രൂപ. ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 10 ടീമുകള്‍ക്ക് വീതം മികവിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. സമ്മാനദാനം ഒക്ടോബറില്‍. വന്ദേമാതരം സമ്പൂര്‍ണരൂപത്തില്‍ ആലപിക്കുന്നതിലൂടെ പുതിയ തലമുറയില്‍ രാഷ്‌ട്രഭക്തിയും ദേശീയബോധവും ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ വിജയകൃഷ്ണന്‍ അറിയിച്ചു.

അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളജ് എന്നിവയാണ് മത്സര വിഭാഗങ്ങള്‍. ഒരു ടീമില്‍ 5 വിദ്യാര്‍ത്ഥികള്‍. ഒരേ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം. ഒരു സ്ഥാപനത്തിന് ഒന്നിലധികം ടീമുകളെക്കൊണ്ട് പാടിപ്പിക്കാം.

വീഡിയോ റിക്കാര്‍ഡിങ് മാര്‍ഗനിര്‍ദേശങ്ങള്‍: ഒറ്റ ടേക്കില്‍ റിക്കാര്‍ഡ് ചെയ്യണം, എഡിറ്റിങും ഓഡിയോ ഡബ്ബിങും അനുവദനീയമല്ല, ലൈവ് സിങ്ങിങ് മാത്രമേ സ്വീകരിക്കൂ, വീഡിയോ ഹൊറിസോണ്ടല്‍ മോഡില്‍ ഷൂട്ട് ചെയ്യണം, ടീം അംഗങ്ങളെ മുഴുവന്‍ പൂര്‍ണസമയം വ്യക്തമായി ഫ്രെയിമില്‍ കാണണം, എംപി-4 ഫോര്‍മാറ്റില്‍ ആയിരിക്കണം, മറ്റ് ശബ്ദങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയുള്ള വ്യക്തമായ ആലാപനമായിരിക്കണം, സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ് സ്വയം തിരഞ്ഞെടുക്കാം.

ഒറ്റ ടേക്കില്‍ റിക്കാര്‍ഡ് ചെയ്യണം, എഡിറ്റിങും ഓഡിയോ ഡബ്ബിങും അനുവദനീയമല്ല, ലൈവ് സിങ്ങിങ് മാത്രമേ സ്വീകരിക്കൂ, വീഡിയോ ഹൊറിസോണ്ടല്‍ മോഡില്‍ ഷൂട്ട് ചെയ്യണം, ടീം അംഗങ്ങളെ മുഴുവന്‍ പൂര്‍ണസമയം വ്യക്തമായി ഫ്രെയിമില്‍ കാണണം, എംപി-4 ഫോര്‍മാറ്റില്‍ ആയിരിക്കണം, മറ്റ് ശബ്ദങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയുള്ള വ്യക്തമായ ആലാപനമായിരിക്കണം, സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ് സ്വയം തിരഞ്ഞെടുക്കാം.‘നമസ്‌കാരം. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാത്തോടനുബന്ധിച്ച്, തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിക്കുന്ന സമ്പൂര്‍ണ ആലാപന മത്സരത്തില്‍ ഞങ്ങളും പങ്കാളികളാകുന്നു’ എന്ന് വീഡിയോയുടെ ആരംഭത്തില്‍ ടീം ലീഡര്‍ വ്യക്തതയോടെ പറയണം. സ്‌കൂളിന്റെ പേര്, പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പേര്, ക്ലാസ്, റവന്യൂ ജില്ല എന്നിവയും പറയണം. വീഡിയോയുടെ അവസാന ഭാഗത്ത് ഗീതം പൂര്‍ത്തിയാക്കിയ ശേഷം 5 സെക്കന്റ് ക്യാമറ ഓഫ് ചെയ്യാതെ നില്‍ക്കുക. സമര്‍പ്പിക്കേണ്ട വിവരങ്ങള്‍ സംബന്ധിച്ച ഫയലിന്റെ പേര് കൊടുക്കേണ്ടതിന്റെ മാതൃക ഇങ്ങനെയാണ്: GHSS Valanchery Malappuram HS mp4) വീഡിയോ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. Anyone with the Link എന്ന് ഷെയറിങ് പെര്‍മിഷന്‍ കൊടുക്കണം.

അപ്ലോഡ് ചെയ്ത ശേഷം ആ ലിങ്ക്, ടീം ക്യാപ്റ്റന്റെ പേരും ഫോണ്‍ നമ്പറും, പഠിക്കുന്ന സ്ഥാപനത്തിന്റെ പേരും റവന്യൂ ജില്ലയും സഹിതം ഇ-മെയില്‍ ചെയ്യേണ്ടതാണ്. ഇ-മെയില്‍ സബ്ജക്ട് ഢമിറല ങമമേൃമാ Competition School Name Distrct എന്നീ ക്രമത്തിലാണ് കൊടുക്കേണ്ടത്. (മാതൃക ഇതാണ്: Vande Mataram Competition GHSS Valanchery Malappuram). ഏതു വിഭാഗമാണ് എന്നത് (യുപി/എച്ച്എസ്, ഹയര്‍സെക്കന്‍ഡറി/കോളജ്) ഇതില്‍ ഉള്‍പ്പെടുത്തണം. ഗൂഗിള്‍ ഡ്രൈവ് ലിങ്ക് അയക്കേണ്ട ഇ-മെയില്‍: ്‌റ[email protected].ശുദ്ധമായ ഉച്ചാരണം, സമ്പൂര്‍ണഗാനം, ആശയവ്യക്തത, ശ്രുതിലയശുദ്ധി, ദേശഭക്തിഭാവം, ടീം ഐക്യം, അവതരണശൈലി എന്നിവ വിധിനിര്‍ണയ മാനദണ്ഡങ്ങളായിരിക്കും. വീഡിയോ നിലവാരം സംബന്ധിച്ച പ്രത്യേക നിര്‍ദേശങ്ങള്‍: കോപ്പി റൈറ്റ് മ്യൂസിക് ഉപയോഗിക്കരുത്. കരോക്കെ അനുവദനീയമാണ് (ഉപയോഗിച്ചെങ്കില്‍ ആ വിവരം പ്രത്യേകം സൂചിപ്പിക്കണം), ഓട്ടോ ട്യൂണ്‍ പാടില്ല, വീഡിയോ എഡിറ്റിങ് അനുവദനീയമല്ല. കോസ്റ്റ്യൂം മാറ്റം അനുവദിക്കില്ല. ഫില്‍റ്റേഴ്‌സ് ഉപയോഗിക്കരുത്. എഐ വോയ്‌സ് ഉപയോഗിക്കരുത്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച അവതരണങ്ങള്‍ തപസ്യ കലാ-സാഹിത്യ വേദിയുടെ ഔദ്യോഗിക യു ട്യൂബ് ചാനല്‍, ഫേസ്ബുക്ക് പേജ്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ് എന്നീ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിക്കും.മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഇതിനുള്ള സമ്മതം നല്‍കുന്നതായി കണക്കാക്കും.

അപ്ലോഡ് ചെയ്യേണ്ട അവസാന സമയം: 2026 ആഗസ്റ്റ്15, 11 പിഎം. വന്ദേമാതര ആലാപനത്തില്‍ നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും നിര്‍ബന്ധമായും പാലിച്ചിരിക്കണം. അല്ലാത്തവ തിരസ്‌കരിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 9496813299, 6282055183. സാങ്കേതികമായ സംശയങ്ങള്‍ക്ക്: 9947035221.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies