ഭുവനേശ്വര്‍: സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 ന് ആരംഭിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചി പറഞ്ഞു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതത്തെ മുന്‍നിര്‍ത്തി ഒഡീഷയിലെ എല്ലാ ഗ്രാമങ്ങളിലും രാജ്യത്തുടനീളമുള്ള സര്‍വകലാശാലകളിലും സെമിനാറുകളും ശില്പശാലകളും നടത്തും.
സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകം സംബന്ധിച്ചുള്ള ജസ്റ്റിസ് നായിഡു കമ്മീഷന്‍ റിപ്പോര്‍ട്ടും അനുബന്ധ ഫയലുകളും ലോക് സേവാ ഭവനില്‍ നിന്ന് അപ്രത്യക്ഷമായത് അന്നത്തെ സര്‍ക്കാര്‍ നടത്തിയ ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണ്. കാണാതായ ഫയലുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ ആരെയും ഒരു സാഹചര്യത്തിലും വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.














Discussion about this post