VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

VSK Desk by VSK Desk
29 October, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: ലോകത്ത് ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട് നമ്മുടെ ഭാരതം മാത്രമാണെന്ന് ഓര്‍ഗനൈസര്‍ വാരിക മുഖ്യ പത്രാധിപര്‍ പ്രഫുല്ല കേത്കര്‍. ആര്‍എസ്എസ് പ്രചാരകനായിരുന്ന ആര്‍. ഹരിയുടെ മൂന്നാമത് അനുസ്മരണം ‘ഓര്‍മയില്‍ ഹരിയേട്ടന്‍’ പരിപാടിയില്‍ ‘ഭാരതം ആഖ്യാന യുദ്ധങ്ങള്‍ക്ക് നടുവില്‍’ എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാര്‍ നമ്മെ കീഴടക്കിയത് പോരാട്ടത്തിലൂടെയല്ല, ബൗദ്ധികവും മാനസികവുമായാണ്. നമ്മുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലാനും, സ്ഥാപിതമായ ഭാരതവിരുദ്ധ ആഖ്യാനങ്ങളെ തുറന്നുകാട്ടാനും ശ്രമിക്കണം. ഭാരതത്തിന്റെ തനത് ആഖ്യാനത്തെ വീണ്ടെടുക്കാനുള്ള ആവേശവും ബൗദ്ധിക ജാഗ്രതയും നാം വളര്‍ത്തിയെടുക്കണം, അദ്ദേഹം തുടര്‍ന്നു.നമ്മുടെ ആത്മീയവും സംസ്‌കാരികവും പൈതൃകവുമായ ഉണര്‍വ് തുറന്നുകാണിക്കുന്ന മാതൃകകളിലൂടെ ഇത്തരം തെറ്റായ കാര്യങ്ങളെ മറികടക്കണം. ഭാരതത്തെ സംബന്ധിച്ച് പാട്രിയോട്ടിസത്തിനല്ല മാട്രിയോട്ടിസത്തിനാണ് പ്രാധാന്യമെന്ന് ഹരിയേട്ടന്റെ ചിന്തകളെ വ്യാഖ്യാനിച്ച് പ്രഫുല്ല കേത്കര്‍ പറഞ്ഞു. ജന്മഭൂമിയെ സ്വന്തം അമ്മയായാണ് നമ്മള്‍ കാണുന്നത്. ഭാരതമാതാവ്, ഗംഗാമാതാവ്, ഗോമാതാവ് എല്ലാം ഇതിനുദാഹരണമാണ്.ഭാരതത്തിന്റെ ബൗദ്ധിക പുനഃസ്ഥാപനത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു ഹരിയേട്ടന്റെ ജീവിതം. തന്റെ അവസാന സമയത്തും അതാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. എനിക്ക് പുനര്‍ജന്മം വേണം, മുക്തി വേണ്ട, ഭാരതാംബയെ സേവിക്കുന്ന ഒരു സ്വയംസേവകനായി ഭാരതത്തില്‍ മാത്രം പുനര്‍ജനിക്കാന്‍ ആഗ്രഹിക്കുന്നതായും ഹരിയേട്ടന്‍ പറഞ്ഞിരുന്നു. ഹരിയേട്ടന്‍ തുടര്‍ന്ന പോരാട്ടം മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് അദ്ദേഹത്തിന് നല്‍കാവുന്ന യഥാര്‍ത്ഥ ആദരമെന്നും പ്രഫുല്ല കേത്കര്‍ പറഞ്ഞു.

അതുല്യനായ സംഘാടകനായിരുന്നു ഹരിയേട്ടനെന്ന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ആര്‍.വി. ജയകുമാര്‍ അനുസ്മരിച്ചു. സംസ്ഥാനത്തെ സംഘപരിവാര്‍ സംഘടനകളെ കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട് നയിച്ചയാളാണ് അദ്ദേഹം. ഏത് തരത്തിലുള്ള ആളുകളേയും തന്നിലേക്ക് അടുപ്പിക്കാനുള്ള കാന്തിക ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. സംഘ ഋഷിയായാണ് അദ്ദേഹം പൊതുവെ അറിയപ്പെട്ടിരുന്നതെന്നും സംഘ ആദര്‍ശങ്ങള്‍ അണുവിട മാറാതെ ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിത്വമായിരുന്നു ഹരിയേട്ടനെന്നും ജയകുമാര്‍ അനുസ്മരിച്ചു.

എളമക്കര രാഷ്ട്രധര്‍മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ സംഘചാലക് അഡ്വ. പി. വിജയകുമാര്‍ അദ്ധ്യക്ഷനായി. എഴുത്തുകാരന്‍ എം.വി. ബെന്നി, ആര്‍എസ്എസ് എറണാകുളം നഗര്‍ സംഘചാലക് അഡ്വ. ടി.സി. കൃഷ്ണ, കൊച്ചി മഹാനഗര്‍ കാര്യവാഹ് വി.എസ്. രമേശ്, എറണാകുളം രാഷ്ട്രധര്‍മ്മ പരിഷത്ത് ട്രഷറര്‍ കെ.വി. സത്യന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies