ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനും, ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനും വാടകകൾ ഇരട്ടിയാക്കിയ നടപടി അങ്ങേയറ്റത്തെ പ്രതിഷേധം അർഹിക്കുന്നതാണെന്ന്തപസ്യ കലാസാഹിത്യ വേദി ഗുരുവായൂർ യൂണിറ്റ്. ഭക്തിപൂർവ്വംഅവർ ഉപാസിക്കുന്ന ദേവന്റെ മുന്നിൽ അരങ്ങേറ്റം നടത്തുന്ന കലാകാരന്മാരോട്കാട്ടുന്ന അങ്ങേയറ്റത്തെക്രൂരതയാണ് ഈ നടപടി.നിരക്ക് വർദ്ധന പുനപ്പരിശോധിക്കണമെന്ന് യോഗം ഗുരുവായൂർ ദേവസ്വം ഭരണസമിതിയോട്ആവശ്യപ്പെട്ടു. യോഗത്തിൽ അഡ്വ. മുള്ളത്ത് വേണുഗോപാലൻ അദ്ധ്യക്ഷനായി.
അരങ്ങേറ്റത്തിന് വിദേശത്തുനിന്ന് എത്തുന്നവരും നേരിട്ടെത്തി ഓഡിറ്റോറിയം ബുക്ക്ചെയ്യണമെന്ന നടപടിക്രമം മാറ്റി ഓൺലൈൻ ബുക്കിങ്ങ് സംവിധാനംഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തപസ്യ ജില്ലാ സമിതിയംഗം ശ്രീകുമാർ ഇഴുവപ്പാടി പരിപാടികൾ വിശദീകരിച്ചു.
2026 നവംബർ 15ന് ഗുരുവായൂരിൽ എം.എ. കൃഷ്ണൻ അനുസ്മരണവും, പ്രൊഫ. തുറവൂർ വിശ്വംഭരന്റെ സ്മരണാർത്ഥം ‘വിശ്വംഭരൻ സ്മൃതി’ നടത്തുവാനും യോഗം തീരുമാനിച്ചു. കറുപ്പൻ തിരുനെല്ലൂർ, പ്രദീപ്വെള്ളാട്ട്,ഹരിഹരൻ വെന്മേനാട്സംസാരിച്ചു.















