കൊച്ചി: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന തലത്തിൽ നടത്തിയ വന്ദേമാതര ആലാപന മത്സരത്തിലെ വിജയികൾക്ക് പുരസ്‌കാര സമർപ്പണം നാളെ നടക്കും. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന സമ്മേളനത്തിലാണ് ഉപഹാര സമർപ്പണം. തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ സമ്മാനദാനം നിർവഹിക്കും. ജ്ഞാന പീഠ ജേതാവ് വൈരമുത്തു , വി. മുരളീധരൻ എം എൽ എ , തപസ്യ സംസ്ഥാന ജോയിൻ്റ് ജനറൽ സെക്രട്ടറി സി. സി. സുരേഷ്, സി.ജി. രാജഗോപാൽ, ഇ. എം.ഹരിദാസ്, രാംകുമാർ മുഖോപാധ്യായ, എം. എസ്. ശ്രീകല തുടങ്ങിയവർ പങ്കെടുക്കും.















