VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതത്തിന്‍റെ അതിജീവനത്തിന് അടിസ്ഥാനം വൈവിധ്യം; ശബ്ദം ഇല്ലാത്തവരുടെ ശബ്ദമാകും: വിവേക് അഗ്‌നിഹോത്രി.

VSK Desk by VSK Desk
27 April, 2022
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: വൈവിധ്യമാണ് ഭാരതത്തിന്‍റെ അതിജീവനത്തിന് അടിസ്ഥാനമെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ആയിരം വര്‍ഷം ക്രിസ്ത്യന്‍ മുസ്ലിം ഭരണാധികാരികള്‍ ഭരിച്ചിട്ടും ഹിന്ദു സംസ്‌കാരം നശിച്ചില്ല. ന്യൂനപക്ഷ ഭരണത്തിന് കീഴിലും മതം മാറാത്ത ഏക രാഷ്ട്രമായി ഭാരതം നിലനിന്നുവെന്നും അഗേനിഹോത്രി പറഞ്ഞു. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു സംസ്‌കാരത്തിന് ഒരു ഏകീകൃത മത ഗ്രന്ഥമോ ആരാധനാ ക്രമമോ ഉണ്ടായിരുന്നില്ല. എന്നിട്ടും നാം അതിജീവിച്ചു. ഒരേ വീട്ടില്‍ത്തന്നെ ശൈവനും വൈഷ്ണവനും നാസ്തികനും ജീവിക്കാന്‍ കഴിയുന്ന രീതിയില്‍ വൈവിധ്യമാണ് ഹിന്ദുധര്‍മ്മം. ഈ വൈവിധ്യത്തിലാണ് ഞാന്‍ അഭിമാനം കൊള്ളുന്നത്. നമ്മളിലെല്ലാം കുടികൊള്ളുന്നത് ഒരേ ജീവസ്വത്വമാണെന്നതാണ് ശങ്കരാചാര്യരുടെ ദര്‍ശനം കാട്ടിത്തരുന്നതെന്നും അദേഹം പറഞ്ഞു.

ഭാരതത്തിന്‍റെ അതിജീവിനത്തിനുള്ള മറ്റൊരു പ്രധാനപ്പെട്ട കാരണം നമ്മുടെ അമ്മമാര്‍ പകര്‍ന്നുനല്‍കിയ മൂല്യങ്ങളാണ്. സ്വന്തം സുഖസൗകര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ സ്വന്തം കുടുംബത്തിനായി ജീവിച്ചവരാണവര്‍. ത്യാഗമെന്താണെന്ന സന്ദേശം പ്രവര്‍ത്തികളിലൂടെ അവര്‍ അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കി. വിശ്വാസമുള്ള ഒരു തലമുറയെയാണ് അവര്‍ വാര്‍ത്തെടുത്തത്. ലോകത്തെവിടെ സഞ്ചരിച്ചാലും ഏറ്റവും വിശ്വസ്തതയുള്ള ജനസമൂഹം ഭാരതീയര്‍ ആണെന്ന് കാണാം. വിശ്വാസ്യതയാണ് ഭരത്തിലെ അമ്മമാര്‍ അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കിയ മൂല്യങ്ങളില്‍ ഒന്നെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

എല്ലാ ജീവജാലങ്ങളിലും ദൈവമുണ്ടെന്ന് വിശ്വസിച്ച സമൂഹമാണ് നമ്മുടേത്. എന്നാല്‍ പാശ്ചാത്യ സമൂഹം ഇതിനെ പുച്ഛിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇന്ന് ക്വണ്ടം ഫിസിക്‌സ് സാക്ഷ്യപ്പെടുത്തുന്നത് എല്ലാത്തിലും ജീവന്റെ അംശം ഉണ്ടെന്നാണ്. ഇതു തന്നെയാണ് ശങ്കരാചാര്യരും പറഞ്ഞതെന്നും അദേഹം ചൂണ്ടിക്കാട്ടി.

ശിവന്‍റെയും കശ്യപന്റെയും ശങ്കരാചാര്യരുടെയും സരസ്വതിയുടെയും ഭൂമിയായിരുന്ന കശ്മീര്‍ ഭൂമിയിലെ സ്വര്‍ഗ്ഗമായിരുന്നു. ആ സ്വര്‍ഗം എങ്ങനെ ഇന്നത്തെ അവസ്ഥയില്‍ ആയെന്ന് വിവരിക്കുകയാണ് കാശ്മീര്‍ ഫയല്‍ വഴി ചെയ്തത്. 1300-ാം ആണ്ടുവരെയും പൂര്‍ണമായും ഹിന്ദു ഭൂപ്രദേശമായിരുന്നു കാശ്മീര്‍. ഇറാനിലെയും ഇറാഖിലെയും മതപീഢ നേരിട്ടവരാണ് ആദ്യം അവിടെയെത്തിയ ഇതര മതസ്ഥര്‍. അവര്‍ക്ക് ആഥിത്യം അരുളുകയാണ് കശ്മീരികള്‍ ചെയ്തത്. എന്നാല്‍ പിന്നീട് ഇവര്‍ കാശ്മീരികളെ നിര്‍ബന്ധപൂര്‍വം മതം മാറ്റുകയായിരുന്നു.കാശ്മീര്‍ സ്വര്‍ഗ്ഗമായിരുന്നത് ഹിന്ദുക്കള്‍ ഉണ്ടായിരുന്നത്‌കൊണ്ടാണ്. കാശ്മീരിനുണ്ടായ അപചയത്തെ കുറിച്ച് സിനിമയിലൂടെ ചെയ്തത്. പക്ഷെ ഈ സിനിമയ്‌ക്കെതിരെ ജിഹാദികളും അര്‍ബന്‍ നക്‌സലുകളും രംഗത്തെത്തി. ഈ സിനിമ ദുഷ്പ്രചാരണത്തിന്റെ ഭാഗമാണെന്നും ഇസ്ലാമിക വിരുദ്ധമാണെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ ദുഷ്പ്രചാരണം എന്താണെന്ന് അവര്‍ക്ക് തെളിയിക്കാന്‍ സാധിച്ചില്ല. 

കേരളത്തില്‍ ഹിന്ദി സിനിമകള്‍ ഒന്ന് രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ ഓടാറില്ല. കേരളത്തില്‍ കശ്മീര്‍ ഫയല്‍സിന് ആദ്യ ദിവസം ലഭിച്ചത് രണ്ട് സ്‌ക്രീനുകള്‍ മാത്രമാണ്. എന്നാല്‍ പിന്നാലെ ആഴ്ച്ചകളോളം കശ്മീര്‍ ഫയല്‍സ് ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടര്‍ന്നു. തമിഴ്‌നാട്ടിലും സിനിമ ആഴ്ച്ചകളോളം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്നു. ഇന്ത്യയ്ക്ക് പുറത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. നാളെ ചിത്രം ഇസ്രായേലില്‍ റിലീസിനൊരുങ്ങുകയാണ്. ഇസ്ലാമിക് രാജ്യങ്ങളായ ഫിലിപ്പീന്‍സിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ടെന്നും വിവേക് അഗ്‌നിഹോത്രി വ്യക്തമാക്കി.

ഈ രാജ്യങ്ങളിലെ ജനങ്ങള്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇന്തോനേഷ്യയിലെ മുസ്ലീംങ്ങളും ഇന്ത്യയിലെ മുസ്ലീങ്ങളും തമ്മില്‍ വലിയ രീതിയിലെ വ്യത്യാസമുണ്ട്. അവര്‍ മതപരമായി മുസ്ലീമും സാംസ്‌കാരികപരമായി ഹിന്ദുവുമാണ്. മുസ്ലീമായിരിക്കാം എന്നിരുന്നാലും തങ്ങള്‍ പിന്തുടരുന്നത് ഹിന്ദു സംസ്‌കാരമാണെന്ന് അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

ഇടതുപക്ഷം ആദ്യം സിനിമയെ പുച്ഛിച്ചു. ഈ മനുഷ്യന് എങ്ങനെ സിനിമ എടുക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ് തള്ളി. എന്നാല്‍ തനിക്കറിയാം ഈ ആളുകളുടെ മനസ്സ്. തന്റെ സിനിമയിലെ ഒരോ ചെറിയ സീനും സംഭാഷണവും അത്രത്തോളം പഠനം നടത്തിയുണ്ടായതാണ്. കോമഡി ആണോ ദുരന്തമാണോ എന്നറിയില്ല, കേരളം അടക്കമുള്ള സ്ഥലങ്ങളിലെ ആളുകള്‍ പറയുന്നത് ഈ സിനിമയിലേത് സംഘടിത പ്രചാരണം ആണെന്നാണ്. ഈ സിനിമയിലെ ഏത് ഭാഗമാണ് ഇത്തരത്തില്‍ സംഘടിതമായ പ്രചാരണമായി തോന്നുന്നതെന്നാണ് തനിക്ക് ഇത്തരക്കാരോട് ചോദിക്കാനുള്ളതെന്നും വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

സിനിമയില്‍ എവിടെയും ഇസ്ലാമെന്നോ മുസ്ലിമെന്നോ പാകിസ്താനെന്നോ പരാമര്‍ശിക്കുന്നില്ല. ഹിന്ദുക്കള്‍ക്കുണ്ടായ നഷ്ടങ്ങള്‍ മാത്രമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും അദേഹം വിശദീകരിച്ചു. സിനിമ എതിര്‍ക്കുന്നത് തീവ്രവാദത്തെ മാത്രമാണ്. ഈ സിനിമ ഇസ്ലാമികെ വിരുദ്ധമെന്ന് പറയുന്നവരാണ് ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നത്. ഭാരതത്തില്‍ അതുപോലെ പുറത്ത് പറയാത്ത അനേകം സംഭവങ്ങളുണ്ട്. കേരളത്തില്‍ മാത്രം നിരവധി സംഭവങ്ങള്‍ ഉണ്ട്. അത്തരം സംഭവങ്ങളില്‍ ശബ്ദം ഇല്ലാത്തവരുടെ ശബ്ദമാകുമെന്നു ഞാന്‍ ഉറപ്പ് നല്‍കുന്നതായും അഗ്നിഹോത്രി പ്രഖ്യാപിച്ചു. ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ രചിച്ച കാശ്മീരി ഫയല്‍സ് പുസ്തകത്തിന്റെ പ്രകാശനവും വിവേക് അഗ്നിഹോത്രി നിര്‍വഹിച്ചു.

അനന്തപുരി ഹിന്ദു മഹാസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളം സ്വാഗതസംഘം ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ചേങ്കാേട്ടുകോണം ആശ്രമം മഠാധിപതി ബ്രഹ്‌മപാദനന്ദസരസ്വതി, മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, എം.ഗോപാല്‍, യുവ്‌രാജ് ഗോകുല്‍ എന്നിവര്‍ സംസാരിച്ചു.

Share6TweetSendShareShare

Latest from this Category

ചാര വ്ളോഗറുടെ സന്ദര്‍ശനം എന്‍ഐഎ അന്വേഷണം വേണം: വിഎച്ച്പി

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ചാര വ്ളോഗറുടെ സന്ദര്‍ശനം എന്‍ഐഎ അന്വേഷണം വേണം: വിഎച്ച്പി

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies