ആലപ്പുഴ: അമ്മ-മക്കള്‍ ബന്ധത്തിലെ പവിത്രതയോടെയാണ് ഭൂമിയെ മാതാവായി ഭാരതീയര്‍ കണക്കാക്കുന്നതെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച വൈചാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ കാര്‍ഷിക സമൃദ്ധിയുടെ പ്രതീകം കൂടിയാണത്. സമ്പന്നമായിരുന്ന ഭാരതം 1757 ല്‍ ബ്രിട്ടീഷുകാരുടെ വരവോട് കൂടി ദരിദ്രമായി മാറി. 190 വര്‍ഷത്തെ ആധിപത്യം കൊണ്ട് ഭാരതത്തെ ദരിദ്ര പട്ടികയിലേയ്ക്ക് മാറ്റാന്‍ അവര്‍ക്ക് സാധിച്ചു.
പരലോകത്തെ ഉറപ്പിക്കുന്ന നാഗരികത മാത്രമല്ല മറിച്ച് ഈ ലോകത്ത് ഐക്യത്തിന്റെ സമ്പന്നതയുടെ ആധിപത്യം ഉറപ്പിച്ച്, അതിനപ്പുറത്തേക്ക് പ്രപഞ്ച സത്യം അന്വേഷിക്കുകയും സത്യത്തെ തിരിച്ചറിയുകയും ചെയ്ത പൂര്‍വ്വീകരുടെ ചിന്തയാണ് നമ്മുടേത്. ശാസ്ത്ര സാങ്കേതിക രംഗത്ത് പതിനെട്ടാം നൂറ്റാണ്ടില്‍ ഉണ്ടായ വളര്‍ച്ച ജീവിത രംഗത്ത് വ്യാവസായികവും കാര്‍ഷിക മേഖലകളും അര്‍ത്ഥവും കാമവും മാത്രമായി. ഭാരതീയ ദര്‍ശനം ധര്‍മ്മത്തിന്റെ മൂല്യത്തില്‍ സമ്പത്ത് രചിക്കണമെന്നായിരുന്നു. ഇതിന്റെ അര്‍ത്ഥത്തില്‍ ആശ (കാമം) സഫലമാക്കണം. എന്നാല്‍ ഈ കാഴ്ചപാട് വ്യാവസായിക വിപ്ലവത്തിന്റെ വരവോടു കൂടി തകര്‍ന്നു. അതാണ് ഇന്നനുഭവിക്കുന്ന സകല പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു.
വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി സുധീര്‍ ബാബു അദ്ധ്യക്ഷനായി. ഭൗമശാസ്ത്രജ്ഞന്‍ ഡോ വി. പ്രസന്നകുമാര്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.സി.എം ജോയ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. അപ്പര്‍ കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല, ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷ അഡ്വ ആശാമോള്‍ എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. ബ്രഹ്മചാരി സുധീഷ് ദീപം തെളിയിച്ചു. ഡോ.ആര്‍ രാജലക്ഷ്മി, ജെ. മഹാദേവന്‍, പി. എസ് സുരേഷ്, പ്രമോദ് റ്റി. ഗോവിന്ദന്‍, അഭിരാമി കണ്ടല്ലൂര്‍, വി.വിനുകുമാര്‍,ശ്രീദീപ്ത, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.













