കൊച്ചി: ആർഎസ്എസ് ഡിസംബർ മാസത്തിൽ നടത്താറുള്ള പ്രാഥമിക ശിക്ഷാ വർഗ്ഗുകൾ കേരളത്തിലെ 37 സ്ഥലങ്ങളിലായി ആരംഭിച്ചു. വിവിധ വിദ്യാലയങ്ങളിലായിട്ടാണ് പരിശീലന ശിബിരങ്ങൾ നടക്കുന്നത്. വിദ്യാർത്ഥികളും പ്രവർത്തകരും പ്രൊഫഷണ ലുകളുമടക്കം 5492 പേരാണ് ഏഴ് ദിവസം താമസിച്ചുള്ള പരിശീലത്തിൽ പങ്കെടുക്കുന്നത്.
ഇന്നലെ രാവിലെ ആരംഭിച്ച ശിബിരങ്ങളുടെ ഉദ്ഘാടനം വിവിധ ആദ്ധ്യാത്മിക ആചാര്യന്മാർ, മത- സാമൂഹ്യപ്രവർത്തകർ, വിദ്യാഭ്യാസ വിചക്ഷണന്മാർ എന്നിവരാണ് നിർവ്വഹിച്ചത്. അച്ചടക്കമുള്ള സമൂഹത്തെ, യുവതലമുറയെ ദേശഭക്തിയുള്ളവരാക്കി വളർത്തിയെടുക്കുന്നതിൽ ആർഎസ്എസ് വഹിക്കുന്ന പങ്ക് ഏവരും എടുത്തു പറഞ്ഞു. ലോകം മുന്നേറുമ്പോൾ ഇന്ത്യയുടെ മുന്നേറ്റവും ശ്രദ്ധനേടുകയാണ്. ഈ മുന്നേറ്റം ലോകശാന്തിക്കും നന്മയ്‌ക്കുമായിട്ടുമാണ്. ഇത് അതിവേഗത്തിലാക്കാൻ വിദ്യാഭ്യാസത്തിനൊപ്പം സംസ്‌കാരസമ്പന്നമായ ഒരു ജനത അനിവാര്യമാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘം നിത്യേന ശാഖകളിലൂടെ പരിശീലിപ്പിക്കുന്നത് അത്തരം ഗുണങ്ങൾ വളരാനാണെന്നും കുടുംബ ബന്ധത്തിൽ അടിയുറച്ചതാണ് സംഘത്തിന്‍റെ പ്രവർത്തനമെന്നും ശിബര സന്ദേശമായി സംഘ നേതാക്കൾ പറഞ്ഞു.
വിവിധ ജില്ലകളിലായി നടക്കുന്ന സംഘശിക്ഷാ വർഗ്ഗുകളുടെ സമാപന പരിപാടികൾ 30നും 31നുമായിട്ടാണ് നടക്കുക. വർഗ്ഗുകളുടെ സമാനപനത്തോടനുബന്ധിച്ച് അതാത് മേഖലകളിൽ പഥസഞ്ചലനങ്ങളും പൊതുപരിപാടികളും നടക്കുമെന്നും ആർഎസ്എസ് സംസ്ഥാന നേതൃത്വം അറിയിച്ചു.
Discussion about this post