നാഗ്പൂർ: സ്ത്രീശാക്തീകരണവും തുല്യപങ്കാളിത്തവും ഉറപ്പാക്കുന്ന ‘നാരി ശക്തി വന്ദൻ അധീനിയം 2023’ പാസാക്കിയതിലൂടെ ഭാരതത്തിന്റെ പാർലമെന്റ് പുതിയ ചരിത്രമാണ് സൃഷ്ടിച്ചതെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇതൊരു സുപ്രധാന തീരുമാനമാണ്, രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ കൂടുതൽ ശക്തവും ഉൾക്കൊള്ളുന്നതുമാ ആക്കും. സ്വാഗതാർഹവും പ്രശംസനീയവുമായ നടപടിയായാണ് രാഷ്ട്രീയ സ്വയംസേവക സംഘം ഇതിനെ കണക്കാക്കുന്നത്. സ്ത്രീകളുടെ പങ്കാളിത്തം രാജ്യത്തിന്റെ വികസനത്തിന് പുതിയ മാനങ്ങൾ നൽകുമെന്ന് ഉറപ്പുണ്ടെന്ന് പ്രസ്താവന പറയുന്നു.
Discussion about this post