ബെംഗളൂരു: ഭാരതീയന്‍ എന്ന അടയാളം, സംസ്‌കാരം കൊണ്ടാണുണ്ടാകുന്നതെന്നും ആ സംസ്‌കാര രൂപീകരണത്തിന് കലയുടെയും കലാകാരന്മാരുടേയും പങ്ക് ഏറ്റവും പ്രധാനമാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. സംസ്‌കാര്‍ ഭാരതിയുടെ പ്രഥമ ഭരതമുനി സമ്മാന്‍ സമര്‍പ്പിച്ച് കലാസാധക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂപ്രദേശമല്ല വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ അടയാളം നിര്‍ണയിക്കുന്നത്, സംസ്‌കാരമാണ്. രാജാവ് അല്ലെങ്കില്‍ ഭരണാധികാരിയാണ് ധര്‍മ്മം രക്ഷിക്കുന്നത്. ആ ധര്‍മ്മം രൂപപ്പെടുത്തുന്ന സംസ്‌കാരം സൃഷ്ടിക്കുന്നത് കലയും കലാകാരന്മാരുമാണ്. സമൂഹത്തിന്റെ രക്ഷയ്‌ക്ക് കലയും കലാകാരന്മാരും വേണം. അവരെ സമൂഹവും രക്ഷിക്കണം. സംസ്‌കാര്‍ഭാരതി ചെയ്യുന്നത് അതാണ്. ഭാരതം മുഴുവന്‍ മാത്രമല്ല, ലോകം മുഴുവന്‍ സംസ്‌കാര പ്രചാരണം കലയിലൂടെ നടത്താനാവണം. അതാവണം സംസ്‌കാര്‍ഭാരതിയുടെ ദൗത്യം. കല സമൂഹത്തെ ഒന്നിപ്പിക്കുന്നതാകണം. നിത്യ നിരന്തര പ്രഗതിയിലൂടെ ആത്യന്തിക മുക്തി നേടിക്കൊടുക്കുന്നതാണ് കല.
മനുഷ്യത്വം വര്‍ദ്ധിപ്പിക്കുന്നതാണ് കല. മനുഷ്യനെ നല്ല മനുഷ്യനാക്കുന്ന പ്രവര്‍ത്തനത്തിലൂടെ സംസ്‌കാരത്തിന്റെ പ്രഗതിയും ഉദ്ഗതിയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രഥമ ഭരതമുനി സമ്മാനം സമര്‍പ്പിച്ചു
ബെംഗളൂരു: സകലകലകളുടയും ആചാര്യന്‍ ഭരതമുനിയുടെ പേരില്‍ സംസ്‌കാര്‍ ഭാരതി ഏര്‍പ്പെടുത്തിയ ഭരതമുനി സമ്മാനം അഖില ഭാരതീയ കലാസാധക സംഗമത്തില്‍ സമര്‍പ്പിച്ചു. പ്രഥമ ഭരതമുനി സമ്മാന്‍ വിശ്വപ്രസിദ്ധ കലാകാരനും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഗണപത് സഖാറാം മസ്‌ഗേയ്‌ക്കും പ്രസിദ്ധ ചിത്രകാരന്‍ വിജയ് ദശരഥ് അചരേക്കര്‍ക്കുമാണ് സമ്മാനിച്ചത്.
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതാണ് പുരസ്‌കാരം നല്കിയത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് സമ്മാനം.
മഹാരാഷ്‌ട്ര സ്വദേശിയായ ഗണപത് സഖ്‌റാം മസ്‌ഗേ ആദിവാസി ജനതയുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കലാകാരനാണ്. ചിത്ര-ശില്പകലയും പാവക്കൂത്തു പോലുള്ള നാടന്‍ കലകളും പോഷിപ്പിക്കുന്ന ഗണപത് സഖ്‌റാം ലോക് കലാ മ്യൂസിയം (നാടന്‍ കലാ മ്യൂസിയം) സ്ഥാപിച്ച് പല തലമുറകളുടെ കലാ പൈതൃകം സംരക്ഷിച്ചു പോരുന്നു.
മുംബൈ കേന്ദ്രമാക്കി ചിത്രകലാ പ്രവര്‍ത്തനം നടത്തുകയും അഭ്യസിപ്പിക്കുകയും ചെയ്യുകയാണ് വിജയ് ദശരഥ്. ചടങ്ങില്‍ സംസ്‌കാര്‍ ഭാരതി ദേശീയ അധ്യക്ഷന്‍ വാസുദേവ് കാമത്ത്, രവീന്ദ്ര ഭാരതി പങ്കെടുത്തു.
Discussion about this post