VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സേവന വാര്‍ത്തകള്‍

കോമളം കടവിലെ പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

വേര്‍പ്പെട്ട കരകളെ സേവാഭാരതി ഒന്നിപ്പിച്ചു

VSK Desk by VSK Desk
5 February, 2022
in സേവന വാര്‍ത്തകള്‍
Share
Tweet
SendTelegram

മല്ലപ്പള്ളി: കഴിഞ്ഞ പ്രളയത്തില്‍ അപ്രോച്ച് റോഡ് ഒലിച്ചുപോയതിനെത്തുടര്‍ന്ന് വേര്‍പ്പെട്ട കരകളെ സേവാഭാരതി ഒന്നിപ്പിച്ചു. മണിമലയാറിന്റെ അക്കരയിക്കരെയുള്ള പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോമളം കടവിലെ പാലത്തിന്റെ അപ്രോച്ച് റോഡാണ് പ്രളയത്തില്‍ തകര്‍ന്നത്. ഇതോടെ ഒറ്റപ്പെട്ട ആയിരങ്ങള്‍ക്കായി താല്‍ക്കാലിക പാലം സജ്ജമാക്കിയാണ് സേവാഭാരതി നാടിന്റെ ദുരിതത്തിന് പരിഹാരമുണ്ടാക്കിയത്. പാലം തകര്‍ന്ന് നാല് മാസമായിട്ടും താല്‍ക്കാലിക പാലമോ, ബെയ്‌ലി പാലമോ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്നാണ് സേവാഭാരതി മുന്‍കൈയെടുത്ത് താല്‍ക്കാലിക പാലം നിര്‍മിച്ചത്. നടപ്പാലം ഇന്ന് രാവിലെ 11ന് നാടിന് സമര്‍പ്പിക്കും.

മുളയും പലകകളും ഉപയോഗിച്ച് മണിമലയാറിനു കുറുകെ നിര്‍മിക്കുന്ന 50 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമുള്ള നടപ്പാലത്തിന്റെ പണി കഴിഞ്ഞ ഞായറാഴ്ചയാണ് ആരംഭിച്ചത്. ദിവസേന നാല്‍പ്പതോളം പേരുടെ കഠിനാദ്ധ്വാനമാണ് പ്രളയത്തില്‍ വേര്‍പെട്ടുപോയ പ്രദേശങ്ങളെ വീണ്ടും കൂട്ടിമുട്ടിക്കുന്നത്. ആദ്യം ഇരുകരകളേയും തമ്മില്‍ ബന്ധിപ്പിച്ച് ഒരു ചങ്ങാട സര്‍വ്വീസ് കോമളം കടവില്‍ സജ്ജീകരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ദിവസേന നൂറു കണക്കിന്  ആളുകളാണ്  ഈ ചങ്ങാടം ഉപയോഗിച്ച് അക്കരെ ഇക്കരെ കടക്കുന്നത്. എന്നാല്‍ കൊച്ചു കുട്ടികള്‍ക്കും സ്ത്രീക്കള്‍ക്കും പരസഹായമില്ലാതെ ഈ സേവനം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനു നാട്ടുകാരുടെ പിന്തുണകൂടി ലഭിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ഉത്സാഹമായി. പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ മുതിര്‍ന്നവര്‍ക്കൊപ്പം പാലം നിര്‍മാണത്തിന് അണിചേര്‍ന്നപ്പോള്‍ വേര്‍പ്പെട്ട കരകള്‍ ഒന്നായി. ആറിനു കുറുകെ കുറ്റികള്‍ അടിച്ച് അവയില്‍ മുളകള്‍ നിരത്തി കയര്‍ ഉപയോഗിച്ച് ബന്ധിച്ച് മുകളില്‍ മഹാഗണി, ആറ്റുവഞ്ചി എന്നിവയുടെ പലകനിരത്തി ആണിയടിച്ച് ഉറപ്പിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. മണിമലയാറ്റില്‍ ജലനിരപ്പു താഴ്ന്ന് ഇരിക്കുന്നതു വരെ ജനങ്ങളുടെ ദുരിതമകറ്റാന്‍ ഈ താല്ക്കാലിക പാലം ഉപകരിക്കും.

Share16
Tweet
SendShareShare

Latest from this Category

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

മാനസികാരോഗ്യ രംഗത്ത് പുതിയ കാൽവെപ്പുമായി സേവാഭാരതി: ‘പുനർജ്ജനി’ കൗൺസിലിംഗ് പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

സേവാഭാരതിയുടെ കാരുണ്യത്തിന്റെ തണലിൽ വർഷ ഇനി ദീപുവിന് സ്വന്തം

സേവാഭാരതി നൈപുണ്യ വികസന കേന്ദ്രത്തിന് തറക്കല്ലിട്ടു

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies