VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 19.5 ഓവറില്‍ 147 റണ്‍സ് നേടുന്നതിനിടെ ഓള്‍ഔട്ടായി.

VSK Desk by VSK Desk
29 August, 2022
in കായികം
ShareTweetSendTelegram

ദുബായ്:ഏഷ്യാ കപ്പില്‍ പാകിസ്താനെ തകര്‍ത്ത്  ഇന്ത്യ.  പാക്കിസ്ഥാന്‍ ഉയര്‍ത്തിയ വിജയ ലക്ഷ്യം  19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും(മൂന്നു വിക്കറ്റും പുറത്താകാതെ 33 റണ്‍സും) വിരാട് കോലി(35), രവീന്ദ്ര ജഡേജ(35) എന്നിവരുടെ ബാറ്റിംഗും ഭുവനേശ്വറിന്‍റെ നാലു വിക്കറ്റ് വീഴ്ത്തിയ ബൗളിംഗും ആണ് ഇന്ത്യയ്ക്ക് ജയം ഒരുക്കിയത്.

പാക്കിസ്ഥാന്‍ മുന്നോട്ടുവെച്ച 148 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം വിക്കറ്റ് നഷ്ടത്തോടെയായിരുന്നു . നസീം ഷാ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ കെഎല്‍ രാഹുല്‍ പൂജ്യനായി പ്ലെയ്ഡ് ഓണ്‍. നസീം ഷായുടെ കന്നി ടി20 വിക്കറ്റ്. 

ക്യാപറ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് കൂട്ടായി എത്തിയ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി അറയ്ക്കാതെ  ബാറ്റ് വീശി.  എട്ടാമത്തെ ഓവറില്‍ ഇന്ത്യയുടെ സ്‌ക്കോര്‍ 50 കടന്നപ്പോള്‍ അതില്‍ 33 റണ്‍സും കോലി അടിച്ചതായിരുന്നു. സിക്‌സര്‍ പറത്തി ടീം സ്‌ക്കോര്‍ 50ല്‍ എത്തിച്ച് അടുത്ത പന്തില്‍ രോഹിത് (12) പുറത്തായി. മുഹമ്മദ് നവാസിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമം ലോങ്  ഓഫില്‍ ഇഫ്ത്തിക്കര്‍ അഹമ്മദിന്‍റെ കൈകളില്‍ ഒതുങ്ങി. പത്താം ഓവറിന്‍റെ ആദ്യ പന്തില്‍ അപകടകാരിയായ കോലിയുടെ വിക്കറ്റും വീഴ്ത്തി  .  34 പന്തില്‍ 35 റണ്‍സ് എടുത്ത കോലി പുറത്തായതും രോഹിതിന്‍റെ അതേ രീതിയിലായിരുന്നു. ലോങ്  ഓഫില്‍ ഇഫ്ത്തിക്കര്‍ അഹമ്മദിന്‍റെ ക്യാച്ച്.

മുഹമ്മദ് നവാസ്  ഹാട്രിക്കിന്‍റെ വക്കിലെത്തി. സൂര്യകുമാര്‍ യാദവും രവീന്ദ്രജഡേജയും  ഒരേപോലെ ബാറ്റ് വീശി ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോയി.

വീണ്ടും പന്തെറിയാന്‍ വന്ന നസീം ഷായുടെ സു്ന്ദരമായൊരു പന്ത്  സൂര്യകുമാറിന്റെ കുറ്റി തെറിപ്പിച്ചു. 18 പന്തില്‍ 18 റണ്‍സുമായി സൂര്യകുമാര്‍ മടങ്ങുമ്പോള്‍ ഇന്ത്യയക്ക് ജയിക്കാന്‍ വേണ്ടത് 34 പന്തില്‍ 59 റണ്‍സ് കൂടി. ജഡേജയ്ക്ക് കൂട്ടായി ഹാര്‍ദ്ദിക് പാണ്ഡ്യ വന്നു.

അവസാന 5 ഓവറില്‍ ജയിക്കാന്‍ വേണ്ടത് 51 റണ്‍സ്. ഷാനവാസ് ദവാനി എറിഞ്ഞ 16-ാം ഓവറില്‍ തുടര്‍ച്ചയായി എറിഞ്ഞ മൂന്ന് വൈഡ് ഉള്‍പ്പെടെ 10 റണ്‍സ്. ഹാരീസ് റൗഫ് എറിഞ്ഞ 16-ാം ഓവറിലും കിട്ടി 9 റണ്‍സ്. മൂന്നു വൈഡും ഒരു ലെഗ് ബൈയും ഉണ്ടായിരുന്നു. 18-ാം ഓവര്‍ നസീം ഷാ വൈഡോടെയാണ് തുടങ്ങിയത്. പകരം എറിഞ്ഞ പന്തില്‍ ജഡേജ ബൗണ്ടിയും നേടി. എന്നാല്‍ പിന്നീടെറിഞ്ഞ നാലു പന്തു ജഡേജയക്ക് തൊടാനായില്ല. അഞ്ചാം പന്ത് സിക്‌സര്‍ പറത്തിയതിനാല്‍ ആ ഓവറില്‍ 11 റണ്‍സ് കിട്ടി. 

19-ാം ഓവറില്‍ റൗഫിനെ മൂന്നു തവണ  ഹാര്‍ദ്ദിക് പാണ്ഡ്യ ബൗണ്ടറി കടത്തിയതോടെ ഇന്ത്യന്‍ ജയം ഉറപ്പായി. അവസാന ഓവറില്‍ ജയിക്കാന്‍ 7 റണ്‍സ് മാത്രം. ആദ്യ പന്തില്‍ ജഡേജയുടെ വിക്കറ്റ് വീഴ്ത്തി  മുഹമ്മദ് നവാസ് ഞെട്ടിപ്പിച്ചു. ദിനേശ് കാര്‍ത്തിക് ആദ്യപന്തില്‍ ഒരു റണ്‍. അടുത്ത പന്ത് അടിക്കാന്‍ പണ്ഡ്യയക്ക് ആയില്ല.  നാലാമത്തെ പന്ത് സിക്‌സര്‍ പറത്തി പാണ്ഡ്യ ഇന്ത്യന്‍ ജയം ത്രസിപ്പിക്കുന്നതാക്കി

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 19.5 ഓവറില്‍ 147 റണ്‍സ് നേടുന്നതിനിടെ ഓള്‍ഔട്ടായി. 43 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാന്‍ ആണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.

 പാകിസ്താനെ ബാറ്റിംഗിന് അയച്ച   ഇന്ത്യ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി. പാക് നായകന്‍ ബാബര്‍ അസമാണ് ആദ്യം പുറത്തായത്. മൂന്നാം ഓവറിലെ നാലാം പന്തിലായിരുന്നു വിക്കറ്റ്. 9 പന്തുകളില്‍ രണ്ട് ബൗണ്ടറി അടക്കം 10 റണ്‍സെടുത്ത ബാബറിനെ ഭുവനേശ്വര്‍ കുമാര്‍ അര്‍ഷ്ദീപ് സിംഗിന്‍റെ കൈകളിലെത്തി.

മൂന്നാം നമ്പറിലെത്തിയ ഫഖര്‍ സമാന്‍ പിന്നീട് പുറത്തായി. 6 പന്തുകളില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സെടുത്ത സമാനെ ആവേശ് ഖാന്‍ ദിനേഷ് കാര്‍ത്തികിന്റെ കൈകളിലെത്തി. മുഹമ്മദ് റിസ്‌വാനൊപ്പം 45 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി അപകടകാരിയായി മാറിക്കൊണ്ടിരുന്ന ഇഫ്തിക്കാറിനെ ഹാര്‍ദ്ദിക് പാണ്ഡ്യ മടക്കി.15-ാം ഓവറില്‍ രണ്ട് വിക്കറ്റ് വീണു. ഹാര്‍ദ്ദിക് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് റിസ്‌വാന്‍ പുറത്തായി. ആവേശ് ഖാന്‍ പിടികൂടി്. മൂന്നാം പന്തില്‍ ഖുഷ്ദില്‍ ഷായെ  ജഡേജ കൈപ്പിടിയിലൊതുക്കി.

ഭുവനേശ്വര്‍ 17ആം ഓവറിലെ മൂന്നാം പന്തില്‍ ആസിഫ് അലിയെയും പവലിയനിലെത്തിച്ചു. കൂറ്റന്‍ ഷോട്ടിനുള്ള ശ്രമത്തിനിടെ സൂര്യകുമാര്‍ യാദവിന്‍റെ കൈകളില്‍ എത്തി. 18ാ-ം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് നവാസും (1) പുറത്ത്. അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ ദിനേഷ് കാര്‍ത്തിക് പിടിച്ചു 19-ം ഓവറിലെ മൂന്നാം പന്തില്‍ ഷദബ് ഖാനെ (10) ഭുവനേശ്വര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി.  തൊട്ടടുത്ത പന്തില്‍ കന്നി ടി20ക്കിറങ്ങിയ നസീം ഷായും (0) വിക്കറ്റിനു മുന്നില്‍ കുരുങ്ങി.  അവസാന ഓവറിലെ അഞ്ചാം പന്തില്‍ ദഹാനി ക്ലീന്‍ ബൗള്‍ഡായി. 6 പന്തുകളില്‍ 16 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. 7 പന്തുകളില്‍ 13 റണ്‍സെടുത്ത ഹാരിസ് റൗഫ് പുറത്താവാതെ നിന്നു.

Share20TweetSendShareShare

Latest from this Category

വാർത്തകളും അറിവുകളും സത്യസന്ധമായി എത്തിക്കുക എന്ന യഥാർത്ഥ മാധ്യമ ധർമം വേദകാലത്ത് നിർവഹിച്ച മഹത് വ്യക്തിത്വമാണ് മഹർഷി നാരദൻ : എം. രാജശേഖരപ്പണിക്കർ

ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഭാരതത്തിന് സ്വര്‍ണ്ണം

പാരാലിംപിക്സിന് കൊടിയിറങ്ങി; ഉജ്ജ്വലനേട്ടവുമായി ഭാരതം

പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് ഭാരതം

വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാര പരിശോധനയിൽ പരാജയപ്പെട്ടു, അനുവദനീയമായതിലും 100 ഗ്രാം കൂടുതൽ

സീസണിലെ ഏറ്റവും മികച്ച ദൂരം എറിഞ്ഞ് നീരജ് ചോപ്ര ജാവലിൻ ഫൈനലിലെത്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies