ഏഷ്യാകപ്പില്‍ പാകിസ്ഥാനോട് ഏറ്റ തോല്‍വിയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കിടെ വീരേന്ദര്‍ സെവാഗിന്‍റെ വിലയിരുത്തലുകള്‍ ശ്രദ്ധേയമാകുന്നു. ആസിഫ് അലിയുടെ ക്യാച്ച് വിട്ടുകളഞ്ഞ അര്‍ഷ്ദീപ് സിങ്ങിനെതിരെ സൈബര്‍ ആക്രമണം ശക്തമാകുന്നതിനിടെയാണ് കളിയിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി സെവാഗ് രംഗത്തെത്തിയത്. ‘ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍ ആ എക്‌സ്ട്രാ റണ്ണുകളും എക്‌സ്ട്രാ ബാളുകളും നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുമായിരുന്നു.’ എന്നാണ് വീരേന്ദര്‍ സെവാഗിന്‍റെ പ്രതികരണം. 182 റണ്‍സ് എന്ന ലക്ഷ്യം അത്ര മോശമായിരുന്നില്ല. എന്നാല്‍ അച്ചടക്കമില്ലാത്ത ബൗളിങങാണ് പ്രശ്‌നമായത്. അവര്‍ ഏറെ വൈഡുകളെറിഞ്ഞു. ക്യാച്ച് വിട്ടു എന്നത് ഒരു കാരണമായിരുന്നിരിക്കാം. എന്നാല്‍ കളി വിജയിക്കാനാകും എന്ന പ്രതീക്ഷയിലേക്ക് പാകിസ്ഥാനെ എത്തിച്ചത് ആ വൈഡുകളാണ്, സെവാഗ് പറഞ്ഞു.
Discussion about this post