ദോഹ: ഖത്തര്‍ ലോകക്കപ്പില്‍ ആരാധകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കളി കാണാനെത്തുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നില്ല. മറിച്ച് കൊവിഡ് പോസിറ്റീവല്ലെന്ന് തെളിയിക്കുന്ന രേഖ. വേണമെന്ന് സംഘാടകര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ആറ് വയസില്‍ കൂടുതലുള്ള എല്ലാ കാണികളും 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിടെയോ 24 മണിക്കൂറിനുള്ളില്‍. നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെയോ ഫലം കാണിക്കണമെന്നാണ് നിബന്ധന. ആന്റിജന്‍ ടെസ്റ്റുകളുടെ ഫലങ്ങള്‍ ഔദ്യോഗിക മെഡിക്കല്‍ സെന്ററുകളില്‍ നിന്നുള്ളതു മാത്രമേ സ്വീകരിക്കുകയുള്ളൂ. കാണികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമില്ല.
പതിനെട്ടിന് മുകളില്‍ പ്രായമുള്ളവര്‍ സര്‍ക്കാരിന്‍റെ കോണ്‍ടാക്റ്റ് ട്രെയ്സിങ് ആപ്പായ എഹ്തെറാസ് ഡൗണ്‍ലോഡ് ചെയ്യണം. ഇത് കൊവിഡ് രോഗബാധിതരെ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പാണ്. മാസ്‌ക് ധരിക്കേണ്ടിവരും.
Discussion about this post