കൊച്ചി : കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 9 ആം സീസണ് ഇന്ന് കൊച്ചിയിൽ തുടക്കമാകും. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 യ്ക്ക് ഈ സീസണ് കൊടിയേറും.ഗാലറിയിലെ ആർത്തിരമ്പുന്ന മഞ്ഞക്കടൽ ടീമിന് ബ്ലാസ്റ്റേഴ്‌സിന് കരുത്തേക്കും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും.
കഴിഞ്ഞ വർഷത്തെ ദയനീയ പരാജയത്തിന് ശേഷം അടിമുടി മാറിയാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നത്. അലറി വിളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിശബ്ദമാക്കുന്ന പ്രകടനം കാഴ്ച വെയ്ക്കാനാണ് ഈസ്റ്റ് ബംഗാള്‍ എത്തിയിരിക്കുന്നത് എന്ന് മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ( Stephen Constantine ) പറഞ്ഞു.
കൊച്ചിയിലെ ആരാധകർക്കു മുന്നിൽ വിജയം മാത്രം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ടീമിന്‍റെ സ്വന്തം ഗ്രൗണ്ടിൽ നിറഞ്ഞുകവിയുന്ന ആരാധകർക്കു മുന്നിൽ പന്തുതട്ടുന്നത് ടീമിന് വലിയ ആത്മവിശ്വാസം നൽകുമെന്ന് പരിശീലകൻ ഇവാൻ വുകോമാനോവിച് പറയുന്നു. അപ്പോസ് തോലോസ് ജിയാനോ, ദിമിത്രിയോസ് ഡയമന്‍റകോസ്, വിക്ടർ മോംഗിൽ, ബ്രൈസ് റിമാൻഡ, സൗരവ് മണ്ഡൽ, ഇവാൻ കലിയുസ്നി, ബിദ്യാഷാഗർ സിങ് എന്നിവരാണ് പുതുതായി ടീമിലെത്തിയത്. ടീം ഇത്തവണ കൂടുതൽ സന്തുലിതവും പൂർണവുമാണെന്ന വിശ്വാസത്തിലാണ് പരിശീലകനും മാനേജ്മെന്‍റും ആരാധകരും. കഴിഞ്ഞ സീസണിലെ യുവതാരങ്ങളെയും മികച്ച വിദേശ താരങ്ങളെയും നിലനിർത്തിയാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണിനിറങ്ങുന്നത്. 28 അംഗ ടീമിൽ 7 മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട്.
Discussion about this post