കാന്‍ബറ: ട്വന്റി 20 ലോകകപ്പിനായി ഇതിനധികം ആറ് ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി അധികൃതര്‍. ബ്ലോക്ക്ബസ്റ്റര്‍ ഗെയിമുകള്‍ക്ക് വലിയ ഡിമാന്‍ഡാണ്. മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ- പാക് മത്സരത്തിന് മാത്രം അഡീഷണല്‍ സ്റ്റാന്‍ഡിങ് റൂം ടിക്കറ്റ് അടക്കം 90000 ടിക്കറ്റാണ് വിറ്റുപോയത്. ഗീലോംഗിലെ 36,000 പേര്‍ക്ക് ശേഷിയുള്ള കര്‍ദിനിയ പാര്‍ക്ക് സ്റ്റേഡിയത്തില്‍ യുഎഇ-നെതര്‍ലാന്‍ഡ്സ്, ശ്രീലങ്ക-നമീബിയ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളാണ് അവശേഷിക്കുന്നത്.
ഏഴ് ഓസ്ട്രേലിയന്‍ നഗരങ്ങളാണ് ലോകക്കപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്‍റെ ആവര്‍ത്തനമാകും ആദ്യ മത്സരം. സിഡ്‌നിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ നേരിടും. ഉദ്ഘാടന മത്സരത്തിനും സൂപ്പര്‍ 12 ഘട്ടത്തിന്‍റെ പ്രധാന മത്സരങ്ങളിലും ഗാലറി നിറയുമെന്നതില്‍ വലിയ ആവേശമാണുള്ളതെന്ന് ഐസിസി ടി20 ലോകകപ്പ് ചീഫ് മിഷേല്‍ എന്റൈറ്റ് പറഞ്ഞു.
Discussion about this post