ബെംഗളൂരു: സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്. ഫൈനലില്‍ സഡന്‍ഡെത്തിലേക്ക് നീണ്ട കളിയില്‍ കുവൈറ്റിനെ തോല്‍പിച്ചാണ്(5-4)ന് ജേതാക്കളായത് .നിശ്ചിത സമയം പിന്നിടുമ്പോള്‍ ഓരോ ഗോല്‍വീതം അടിച്ച് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞതാണ് പെനാല്‍റ്റു ഷൂട്ടൗട്ടിലേക്ക് മാറിയത്. പെനാല്‍റ്ററിയില്‍ ആദ്യ അടി സുനില്‍ ഛേത്രി ഗോളാക്കി. കൂവൈറ്റിന്റെ അബ്ദുള്ളക്ക് പിഴച്ചു.തുടര്‍ന്ന് ജിംഗനും ചാങ്‌തെയും ഇന്ത്യക്കുവേണ്ടി സ്‌കോര്‍ ചെയ്തുപ്പോള്‍ ഉദന്ത് പുറത്തേക്ക അടിച്ചു. അഞ്ചാമത്തെ പെനാല്‍റ്റി സുഭാഷിയ ഗോളാക്കി. അവസാന നാലു കിക്കുകളും ഗോളാക്കിയതിനാല്‍ 4-4 സമനിലയില്‍. പിന്നീട് സഡന്‍ ഡത്ത്. ഇന്ത്യയുടെ മഹോഷ് നരോം എടുത്ത കിക്ക് ഗോളായി. കൂവൈറ്റിന്റെ അടി പാഴായി. ഇന്ത്യക്ക് ജയവും
കിക്കോഫായി 14-ാം മിനുറ്റില്‍ ഇന്ത്യയെ ഞെട്ടിച്ച് കുവൈത്ത് ലീഡ് പിടിച്ചു. അല്‍ ബുലൗഷിയുടെ അസിസ്റ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയുടെ വകയായിരുന്നു ഗോള്‍. 28ാം മിനുറ്റില്‍ സന്ദേശ് ജിംഗാന്‍ മഞ്ഞക്കാര്‍ഡ് കണ്ടു. പരിക്കേറ്റതോടെ പ്രതിരോധ താരം അന്‍വര്‍ അലിക്ക് പകരം മെഹ്താബ് സിംഗിനെ 35ാം മിനുറ്റില്‍ ഇന്ത്യക്ക് കളത്തിലിറക്കേണ്ടിവന്നു. ഒരു ഗോള്‍ ലീഡ് വഴങ്ങി ഇന്ത്യ ഇടവേളയ്ക്ക് പിരിയും എന്ന് തോന്നിയിരിക്കേ 38ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഇടത് പാര്‍ശ്വത്തില്‍ നിന്നുള്ള ക്രോസില്‍ ലാലിയന്‍സുവാല ചാംഗ്‌തേ ഇന്ത്യയെ 11ന് സമനിലയിലേക്ക് നയിക്കുകയായിരുന്നു
നിശ്ചിത സമയത്ത് ഓരോ ഗോളുകളുമായി ഇരുടീമും സമനിലപാലിക്കുകയായിരുന്നു. കുവൈത്തിനായി മുന്നേറ്റതാരം ഷബീബ് അല്‍ ഖാല്‍ദിയും ആതിഥേയര്‍ക്കായി ലാലിയന്‍സുവാല ചങ്‌തെയുമാണ് ഗോള്‍ നേടിയത്. കുവൈത്താണ് മത്സരത്തില്‍ ആദ്യ ലീഡ് നേടിയത്. 15ാം മിനിറ്റിലാണ് ഗാലറിയെ ഞെട്ടിച്ച് ഗോള്‍ പിറന്നത്. കൗണ്ടര്‍ അറ്റാക്കിലൂടെ ഷബീബ് കുവൈത്തിനെ മുന്നിലെത്തിച്ചു. ഇന്ത്യന്‍ പ്രതിരോധ താരങ്ങളെ അനായാസം മറികടന്ന് വലതുവിങ്ങിലൂടെ കുതിച്ച അല്‍ ബുലൗഷിയുടെ മനോഹരമായൊരു പാസ്സ് ബോക്‌സിനകത്തേക്ക്. പന്ത് സ്വീകരിച്ച ഷബീബ് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു.
28ാം മിനുറ്റില്‍ സന്ദേശ് ജിംഗാന്‍ മഞ്ഞക്കാര്‍ഡ് കണ്ടു. പരിക്കേറ്റതോടെ പ്രതിരോധ താരം അന്‍വര്‍ അലിക്ക് പകരം മെഹ്താബ് സിംഗിനെ 35ാം മിനുറ്റില്‍ ഇന്ത്യക്ക് കളത്തിലിറക്കേണ്ടിവന്നു. ഒരു ഗോള്‍ ലീഡ് വഴങ്ങി ഇന്ത്യ ഇടവേളയ്ക്ക് പിരിയും എന്ന് തോന്നിയിരിക്കേ 38ാം മിനുറ്റില്‍ ലാലിയന്‍സുവാല ചാംഗ്‌തേ ഇന്ത്യയെ 11ന് സമനിലയിലേക്ക് നയിക്കുകയായിരുന്നു. മികച്ച ടീം വര്‍ക്കിന്റെ ഫലമായാണ് ഗോള്‍ പിറന്നത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ അതിമനോഹരമായ പാസ് ചങ്‌തെ അനായാസം വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ സമനില നേടി. പിന്നാലെ ഇരുടീമുകളും ഗോളടിക്കാനായി പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ആദ്യ പകുതിയില്‍ ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞു.
സാഫ് ഗയിംസില്‍ 13-ാം ഫൈനല്‍കളിച്ച് ഇന്ത്യയുടെ 9-ാം കിരീടമാണ്.
.പെനല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തില്‍ ലബനനെ 4-2നു തോല്‍പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. കുവൈത്ത് എക്‌സ്ട്രാ ടൈം വരെ നീണ്ട സെമി മത്സരത്തില്‍ ബംഗ്ലദേശിനെ 1-0ന് തോല്‍പിച്ചു. ടൂര്‍ണമെന്റില്‍ ഇന്ത്യ രണ്ടാം തവണയാണ് കുവൈത്തിനെ നേരിടുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഗ്രൂപ്പ് മത്സരം 1-1 സമനിലയായിരുന്നു. ടൂര്‍ണമെന്റില്‍ ഇരുടീമിനും വിജയിക്കാന്‍ കഴിയാതെ പോയ ഏക മത്സരവും ഇതായിരുന്നു.
ഭുവനേശ്വറില്‍ കഴിഞ്ഞമാസം നടന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളില്‍ ലബനനെ തോല്‍പിച്ച് കിരീടം നേടിയ ഇന്ത്യന്‍ സംഘത്തിന് ഈയൊരു ഫിഫ റാങ്കിങ്ങില്‍ കുതിപ്പുണ്ടാക്കും. വരാനിരിക്കുന്ന ഏഷ്യന്‍ കപ്പിന് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഈ കിരീടവിജയം വഴിതെളിക്കും.
Discussion about this post