ടെക്‌സസ്: ഇന്നേക്ക് കൃത്യം ഒരുമാസം മാത്രമാണ് ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിനുള്ളത്. അടുത്ത മാസം ഒന്നിന് അമേരിക്കയിലെ ടെക്‌സസ് നഗരത്തില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റ് കൃത്യം നാലാമത്തെ ആഴ്‌ച്ച ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ നടക്കുന്ന ഫൈനലോടെ സമാപിക്കും. ഉ്രദ്ഘാടന മത്സരത്തില്‍ അയല്‍ രാജ്യക്കാരായ അമേരിക്കയും കാനഡയും തമ്മില്‍ ഏറ്റുമുട്ടും. പ്രാദേശിയ സമയം ജൂണ്‍ ഒന്ന് ശനിയാഴ്ച രാത്രി ഏഴരയ്‌ക്കാണ്. ഈ സമയം ഭാരതത്തില്‍ ജൂണ്‍ രണ്ട് ഞായറാഴ്ച വെളുപ്പിന് ആറ് മണിയാകും. അമേരിക്കന്‍ വന്‍കരകളിലും സമീപത്തെ കരീബിയന്‍ ദ്വീപുകളിലുമായി നടക്കുന്ന ലോകകപ്പിലെ പല മത്സരങ്ങളിലും സമയത്തിന്റെ ഈ അന്തരമുണ്ടാകും.
ജൂണ്‍ അഞ്ചിന് രാത്രി എട്ടിനാണ് ഭാരതത്തിന്റെ ആദ്യ മത്സരം. അയര്‍ലന്‍ഡിനെയായിരിക്കും നേരിടുക. പാകിസ്ഥാനും ഭാരതവും തമ്മിലുള്ള പോരാട്ടം ജൂണ്‍ ഒമ്പതിനാണ്. അഞ്ച് ടീമുകള്‍ ഉള്‍പ്പെട്ട നാല് ഗ്രൂപ്പുകളാണ് പ്രാഥമിക ഘട്ടത്തില്‍ ഏറ്റുമുട്ടുക. പരസ്പരം ഏറ്റുമുട്ടി ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ട് വീതം ടീമുകള്‍ സൂപ്പര്‍ എട്ട് റൗണ്ടില്‍ കടക്കും. അവിടെ മറ്റ് മൂന്ന് ഗ്രൂപ്പുകളില്‍ നിന്ന് വരുന്ന എല്ലാ ടീമുകളുമായും കളിക്കേണ്ടിവരും. പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ആകെ 55 കളികളാണുള്ളത്. ഇതില്‍ 40 ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളാണ്.
അമേരിക്കയിലെ മൂന്ന് നഗരങ്ങളിലും കരീബിയന്‍ ദ്വീപിലെ ആറ് രാജ്യങ്ങളിലെയും ഓരോ നഗരത്തിലുമായാണ് മത്സരങ്ങള്‍. അമേരിക്കയിലെ ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ടെക്‌സസ് എന്നിവടങ്ങളിലായ് 16 മത്സരങ്ങള്‍ നടക്കും.
ഇംഗ്ലണ്ട് ആണ് നിലവിലെ ചാമ്പ്യന്‍മാര്‍. 2021ല്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ജേതാക്കളായത്.
Discussion about this post