പാരിസ് ഒളിമ്പിക്സിൽ ഭാരതത്തിന്റെ സുവർണ പ്രതീക്ഷയായ നീരജ് ചോപ്ര ജാവലിനിൽ ഫൈനലിന് യോഗ്യത നേടി. ആദ്യ ശ്രമത്തിൽ 89.34 മീറ്റർ താണ്ടിയാണ് താരം യോഗ്യനായത്. 84 മീറ്ററാണ് ഫൈനലിന് വേണ്ട യോഗ്യത. പാകിസ്താന്റെ അർഷദ് നദീമും ആദ്യ ശ്രമത്തിൽ 86.59 മീറ്റർ പിന്നിട്ട് യോഗ്യത നേടി.
ഗ്രൂപ്പ് ബിയിലാണ് ഇരുവരും മത്സരിച്ചത്. ഗ്രൂപ്പ് എയിൽ നിന്ന് ജർമനിയുടെ ജോസഫ് വെബർ (87.76), കെനിയയുടെ ജൂലിയൻ യെഗോ (85.97), ലോക ഒന്നാം നമ്പർ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെജ് (85.63), ഫിൻലൻഡിന്റെ ടോണി കെരാനൻ (85.27) എന്നിവരാണ് യോഗ്യത ഉറപ്പാക്കിയ മറ്റു താരങ്ങൾ.
എന്നാൽ ഭാരതത്തിന്റെ കിഷോർ കുമാർ ജനയ്‌ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. യോഗ്യതാ മാർക്കായ 84 മീറ്റർ മറികടക്കാൻ കിഷോറിന് സാധിച്ചില്ല. ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മൂന്ന് ശ്രമത്തിനിടെ 80.73 മീറ്റർ താണ്ടനേ ഭാരത താരത്തിന് സാധിച്ചുള്ളു.
Discussion about this post