തിരുവനന്തപുരം: ഭാരതത്തിന്റെ വിശിഷ്ട പുത്രന്മാരിൽ ഒരാളായ കെ. ആർ നാരായണന്റെ പ്രതിമ രാജ് ഭവനിൽ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു കെ. ആർ നാരായണനെന്ന് രാഷ്‌ട്രപതി അനുസ്മരിച്ചു.
മുൻ രാഷ്‌ട്രപതിമാരുടെ സംഭവനകളടക്കം ഓർക്കുന്ന ഓർമകൾ രാജ്ഭവനിൽ വേണമെന്ന് രാംനാഥ് കോവിന്ദ് രാഷ്‌ട്രപതിയായിരിക്കെ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതിയിരുന്നു. ഈ ആശയമാണ് പ്രതിമ നിർമാണത്തിലേക്ക് എത്തിയത്. ചടങ്ങില മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പങ്കെടുത്തു.
നാല് ദിവസത്തെ സന്ദർശനത്തിനായി എത്തിയ രാഷ്‌ട്രപതിയുടെ ഇന്നത്തെ ആദ്യത്തെ പരിപാടിയായിരുന്നു കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം. രാജ്യത്തിന് തന്നെ പ്രചോദനമായ മഹാനായ രാഷ്‌ട്ര നയതന്ത്രജ്ഞന്റെ ജീവിതത്തെയും സംഭാവനകളെയും ആദരിക്കുന്ന മനോഹരമായ ഒരു ചടങ്ങായിരുന്നു ഇന്ന് രാജ്ഭവനിൽ നടന്നത്.
നീതി, സമത്വം, വിദ്യാഭ്യാസം, നൈതിക ധൈര്യം തുടങ്ങിയ മൂല്യങ്ങളുടെ പ്രതീകമായി കെ. ആർ നാരായണന്റെ പ്രതിമ നിലകൊള്ളുമെന്ന് രാഷ്‌ട്രപതി ദ്രൗപ്തി മുർമു പറഞ്ഞു.
Discussion about this post