ഇസ്ലാമബാദ്: അപകടകാരിയായ രാജ്യമെന്ന് അമേരിക്കന്‍ പ്രസിഡന്‍റെ ജോ ബൈഡന്‍റെ പരമാര്‍ശത്തിനെതിരെ പാകിസ്ഥാനില്‍ അമര്‍ഷം. പാകിസ്ഥാനിലെ അമേരിക്കന്‍ അംബാസഡര്‍ ഡൊണാള്‍ഡ് ബ്ലോമിനെ ഇസ്ലാമബാദിലെ വിദേശകാര്യ ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ പാക് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി.
പക്വതയില്ലാത്ത, ആണവ രാജ്യമായ പാകിസ്ഥാന്‍ അപകടകാരികളാണെന്നായിരുന്നു കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കാമ്പയിന്‍ കമ്മറ്റി യോഗത്തില്‍ സംസാരിക്കവേ ജോ ബൈഡന്‍ പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് ബ്ലോമിനെ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി വിളിച്ചുവരുത്തിയത്. മുന്‍പ് പാക്ക് അധീന കശ്മീര്‍ സന്ദര്‍ശിച്ചതിന് ഷഹബാസ് ഷരീഫ് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കിയ സ്ഥാനപതിയാണ് ബ്ലോം.
അതിനിടെ ബൈഡനെതിരെ ചോദ്യങ്ങളുമായി ഇംറാന്‍ ഖാനും രംഗത്തെത്തി. അമേരിക്ക ചെയ്തിടത്തോളം യുദ്ധങ്ങള്‍ വേറെ ആരാണ് ചെയ്തിട്ടുള്ളതെന്ന് ഇംറാന്‍ ചോദിച്ചു. ആണവനിരായുധീകരണത്തിന് ശേഷം പാകിസ്ഥാനില്‍ നിന്ന് എന്ത് ഭീഷണിയാണുള്ളതെന്ന് ബൈഡന്‍ വ്യക്തമാക്കണം. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബൈഡന്റെ പരാമര്‍ശമെന്ന് അറിയില്ല, ഇംറാന്‍ പറഞ്ഞു. പാക് സര്‍ക്കാരിന്‍റെ വീഴ്ചയാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
എഫ് -16 കപ്പലുമായി ബന്ധപ്പെട്ട് യുഎസും പാകിസ്ഥാനും പ്രതിരോധ കരാര്‍ യാഥാര്‍ത്ഥ്യമാക്കി മൂന്ന് ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് ബൈഡന്‍റെ നിലപാട് മാറ്റമെന്ന് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചൂണ്ടിക്കാട്ടി.
Discussion about this post