വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിന്‍റെ 41-ാമത് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി ജസിന്ദ ആന്‍ഡേഴ്‌സണ്‍ ഔദ്യോഗികമായ രാജിക്കത്ത് സമര്‍പ്പിച്ചതിനുപിന്നാലെയാണ് നാല്‍പത്തിനാലുകാരനായ ഹിപ്കിന്‍സ് ചുമതലയേറ്റത്.
നിയുക്ത ഉപപ്രധാനമന്ത്രി കാര്‍മല്‍ സെപ്പുലോനിയൊടൊപ്പമാണ് ഹിപ്കിന്‍സ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. 2008 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹിപ്കിന്‍സ് 2020 നവംബറില്‍ കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തിയുള്ള വകുപ്പിന്‍റെ മന്ത്രിയായി നിയമിതനായി. പോലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകളുടെ ചുമതലയും വഹിച്ചു. ‘നാണയപ്പെരുപ്പം’ നേരിടുന്നതിനുള്ള നടപടികള്‍ക്കാണ് ഹിപ്കിന്‍സ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. അതേസമയം ജസീന്ദ ആര്‍ഡേഴ്‌സണിന്‍റെ അപ്രതീക്ഷിത രാജി ലേബര്‍ പാര്‍ട്ടിയില്‍ നേതൃത്വ മത്സരത്തിന് തുടക്കമിട്ടു.
Discussion about this post