വാഷിംഗടണ്‍ : ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ അജയ് ഭംഗ ലോകബാങ്ക് പ്രസിഡന്റായി ചുമതലയേറ്റു. ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും നേതൃത്വത്തിലെത്തുകയാണ് അജയ് ഭംഗ.
കഴിഞ്ഞ മാസമാണ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ 63-കാരനായ ബംഗയെ അഞ്ച് വര്‍ഷത്തേക്ക് ലോകബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബാങ്കിന്റെ 14-മത് പ്രസിഡന്റാണ് അജയ് ഭംഗ.
ലോകബാങ്കിനെ നയിക്കാന്‍ ബംഗയെ നാമനിര്‍ദേശം ചെയ്യുമെന്ന് ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു.
ലോകബാങ്കിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് അജയ് ബംഗ. ഫെബ്രുവരിയില്‍ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ച ഡേവിഡ് മാല്‍പാസിന് പകരമാണ് അദ്ദേഹം ഈ സ്ഥാനത്തെത്തുന്നത്.
Discussion about this post